മൊബൈലിൽ പാട്ട് ഉറക്കെ വെച്ചതിനെ ചൊല്ലി തർക്കം; അനിയൻ ചേട്ടനെ അടിച്ചു കൊന്നു
പാലക്കാട്: കൊപ്പം മുളയൻ കാവിൽ തൃത്താല നടക്കിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. അനിയൻ ഷക്കിർ മരകഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊപ്പം പൊലീസ് ഷക്കീറിനെ കസ്റ്റഡയിലെടുത്തു. മൊബൈലിൽ പാട്ട് ഉറക്കെ വച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.