Fincat

അതിതീവ്ര മഴ; മരിച്ചവരുടെ എണ്ണം 19 ആയി; 178 ദുരിതാശ്വാസ ക്യാമ്പുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയെ തുടര്‍ന്നുള്ള ദുരന്തങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 19 ആയി. മീന്‍ പിടിക്കുന്നതിനിടെ കാണാതായ തൃശൂര്‍ തൊറവ് പുത്തന്‍പുരക്കല്‍ ബാബുവിന്റെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണിത്.

സംസ്ഥാനത്താകെ 5,168 പേരെ 178 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ തീരത്ത് കനത്ത കാറ്റിന് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2nd paragraph