മലപ്പുറത്ത് അതിമാരക മയക്കുമരുന്നുമായി (MDMA ) ഒരാൾ പിടിയിൽ
വള്ളിക്കാപ്പറ്റ: മലപ്പുറം വള്ളിക്കാപറ്റയിൽ നിരോധിത മാരക മയക്കുമരുന്നായ MDMA ( മെത്തലിൻ ഡയോക്സി മെത്താആം ഫിറ്റാമിൻ )
യുമായി വള്ളിക്കാപ്പറ്റ സ്വദേശി അമ്പല പറമ്പ് പാലേം പടിയൻ വീട്ടിൽ മുഹമ്മദ് ഹനീഫ ( 50) യെ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും ജില്ലാ ആന്റി നർക്കോട്ടിക് ടീമും ചേർന്ന് പിടികൂടിയത്.
ഇയാളിൽ നിന്ന് ചില്ലറ വിപണിയിൽ കാൽ ലക്ഷം രൂപ വില വരുന്ന 4 ഗ്രാം MDMA യാണ് കണ്ടെടുത്തത്.
വള്ളിക്കാപറ്റയിലും പരിസരങ്ങളിലും വ്യാപകമായി മയക്കുമരുന്നു കച്ചവടം നടക്കുന്നുണ്ടെന്ന് മലപ്പുറം ജില്ലാപോലീസ്മേധാവി സുജിത്ത് ദാസ് IPS ന് ലഭിച്ചരഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീറിന്റെ നിർദ്ദേശാനുസരണം മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ്, SI അമീറലി പ്രൊബേഷൻ എസ്.ഐ ആസ്റ്റിൻ ജി ഡെന്നിസൻ എന്നിവരുടെ നേതൃത്വതി ത്തിൽ മലപ്പുറം ജില്ലാ ആന്റിക് ടീം അംഗങ്ങൾ ആയ SI ഗിരീഷ് M, Asi സിയാദ് , CPO മാരായ ദിനേഷ്.IK, സലീം P, ഷഹേഷ് R, ജസീർ KK, ദിനു എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.
14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.