പോലീസുകാരന്റെ വീട്ടിൽ മോഷണം പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു
നിലമ്പൂർ: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം ഉറങ്ങിക്കിടന്ന മാതാവും സഹോദരിയും ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു 28.4.22 ന് രാത്രി നിലമ്പൂർ കരുളായ് റോഡിൽ മുതീരി എന്ന സ്ഥലത്ത് ആളുള്ള വീട്ടിൽ ടെറസിലെ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയ കള്ളൻ കിടപ്പ് മുറിയിൽ ഉറങ്ങുകയായിരുന്ന സ്ത്രീകളുടെ കഴുത്തിൽ നിന്നും കാലിൽ നിന്നും ആഭരണങ്ങൾ കട്ട് ചെയ്ത് എടുക്കുകയും അലമാര തുറന്ന് പണവും മോഷ്ടിച്ച് പോകുന്ന സമയo വീട്ട്കാർ ഉണർന്ന് ഒച്ചവെച്ചെങ്കിലും കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു .നിലമ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നുണ്ട് ,
സമാന രീതിയിൽ തൊട്ടടുത്ത ദിവസം കരുളായി പുള്ളിയിലും നടന്നു , അവിടെയും വീട്ട്കാർ ഉണർന്ന് ലൈറ്റിട്ടതോടെ കള്ളൻ രക്ഷപ്പെടുകയായിരുന്നു . ഇന്ന് 3.8.22 ബുധൻ പുലർച്ചെ കരുളായി പിലാക്കൽ – അമ്പലക്കുന്ന് ഭാഗത്തും സമാന രീതിയിൽ ആളുള്ള വീട്ടിൽ ടെറസ് വഴി അകത്ത് കടന്നും ജനൽ – വാതിലിന്റെ പാളി കമ്പി ഉപയാഗിച്ച് തിക്കിത്തുറന്ന് അകത്ത് കടന്നും നാല് വീടുകളിൽ മോഷണം നടത്തുകയുണ്ടായി.
ആളുകളുള്ള വീടുകളിൽ രാത്രിയിൽ ഉറക്കത്തിൽ കുത്തി തുറന്ന് മുറിക്കകത്ത് കയറി നടത്തുന്ന മോഷണം അതി ഭീകരമാണ്. വലിയ ദുരന്തത്തിന് ഇത് വഴിവെച്ചേക്കാം . ഇരയാകുന്നവരെല്ലാം വളരെ സാധാരണക്കാരും അവരുടെ വീടുകൾക്ക് ബലക്ഷയം ഉള്ളവയുമാകയാൽ കള്ളൻമാർക്ക് എളുപ്പത്തിൽ മുറിക്കകത്ത് കയറി പറ്റാനും രക്ഷപ്പെട്ട് പോവാനും സാധിക്കുന്നുണ്ട്.
അത് കൊണ്ട് ഇതിന് പിന്നിൽ അന്യ സംസ്ഥാന ക്കാരോ – ആക്രി പെറുക്കി -തമിഴ് – നാടോടി – കുറവ സംഘങ്ങളോ ആവാൻ സാധ്യത ഏറെയാണ്. അത് കൊണ്ട് ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തേണ്ടതും ഇത്തരം എന്തെങ്കിലും സംഭവം ശ്രദ്ധയിൽ പെട്ടാൽ അയൽക്കാർ പരസ്പരം ഫോണിൽ വിളിച്ചറിയിക്കുന്നതോടൊപ്പം അടുത്തുള്ള പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കാൻ മടിക്കരുത്. അത് പോലെ രാത്രി യാത്ര ചെയ്യുന്ന ആളുകളും ഓട്ടോ – ടാക്സി ജീവന ക്കാരും യാത്രകളിൽ പ്രത്യേകം ജാഗ്രത പുലർത്തി ഇരുട്ടിന്റെ മറവിൽ സഞ്ചരിക്കുന്ന അപരിചിതരെ നിരീക്ഷിച്ച് പോലീസിനെയോ വിശ്വസ്തരേയോ വിവരം അറിയിച്ച് ഈ ആക്രമികളെ അഴികൾക്കുള്ളിലാക്കാൻ ജാഗ്രത കാണിക്കണമെന്ന് അറിയിക്കുന്നു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ താഴെ കാണുന്ന നമ്പറിലും വിവരം അറിയിക്കാവുന്നതാണ്.
04931 – 220241, 9995439100, 9497 921507,
9497 921602, 9497963341, 9497 921629,
9846 83 3842.