43 ആപ്പുകൾ കൂടി നിരോധിച്ചു

 

ദില്ലി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും നിരവധി ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി.

ചൈനീസ് വ്യാപാര ഭീമനായ അലിബാബാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പടക്കം നിരോധിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ നിരോധിച്ച  ആപ്പുകളുടെ എണ്ണം 220 ആയി ഉയർന്നു.