Main Banner

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നാളെ


മലപ്പുറം: ലഹരി നിര്‍മ്മാര്‍ജന സമിതി എംപ്ലോയ്‌സ് വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണം നാളെ (ആഗസ്ത് 15 ന്) ചുങ്കത്തറ എം.പി.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും ഉച്ചക്ക് 2 മണിക്ക് സമിതി വൈസ് പ്രസിഡന്റ് ഫാദര്‍ മാത്യൂസ് വെട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്യും.
പ്രിന്‍സിപ്പല്‍ സജി ജോണ്‍ അദ്ധ്യക്ഷത വഹിക്കും.

1 st paragraph

സീ പാക്ക് (കുവൈത്ത്)ചെയര്‍മാന്‍ കെ.എം.ജോസ് മുഖ്യതിഥിയായി പങ്കെടുക്കും.
സ്വാതന്ത്രദിനവും ലഹരി വിരുദ്ധ പ്രവര്‍ത്തനവും വിഷയത്തെ ക്കുറിച്ച് എംപ്ലോയ്‌സ് വിംഗ് സംസ്ഥാന പ്രസിഡന്റ് എ.എം.അബൂബക്കര്‍ ,സെക്രട്ടറി പി.പി.അലവിക്കുട്ടി, വര്‍ഗീസ് തണ്ണിനാല്‍ എന്നിവര്‍ ക്ലാസെടുക്കും. ഭാരവാഹികളായ ഷുക്കൂര്‍ പത്തനംതിട്ട, എ.അബ്ദുള്ള കോയ തങ്ങള്‍, ലഹരി മുക്ത ക്യാമ്പസ് പദ്ധതി വക്താക്കളായ സജിത് നാരായണന്‍ പോരൂര്‍, ആന്‍സി ചാക്കോ ചുങ്കത്തറ, അബ്ദുള്ള മാസ്റ്റര്‍ മേലാറ്റൂര്‍, അബൂബക്കര്‍ എടവണ്ണ എന്നിവര്‍ സംബന്ധിക്കും.