അനധികൃത കരിങ്കല്‍ കോറിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ പൗരസമിതി
മഞ്ചേരി: ആനക്കയം ചേപ്പൂരിലെ അനധികൃത കരിങ്കല്‍ കോറിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ പൗരസമിതി സംഘടിപ്പിച്ച യോഗം തീരുമാനിച്ചു.
ചേപ്പൂര്‍ മ്ദ്രസ്സയില്‍ ചേര്‍ന്ന യോഗം പരിസ്തിഥി മുനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ പി എ പൗരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സി കെ അബദുള്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ പികെ ഷാഫി,പരിസ്തിഥി പ്രവര്‍ത്തകന്‍ ജാഫര്‍ പുല്ലഞ്ചേരി, സമിതി ഭാരവാഹികളായ എം സഹീര്‍, പി ടി ഇസ്മായില്‍ സി സഫര്‍ അജ്മല്‍ ,ടി കെ അബദുള്‍ അസീസ്,എം പി അന്‍സല്‍,എം പി ഷിയാസ് എന്നിവര്‍ സംസാരിച്ചു.
കെ വി ഇല്യാസ് ബാബു എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കോറി. അധികൃതരെ തെറ്റിദ്ധരിപ്പിച്ച് 2018 ല്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രസ്തുത കോറി നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ്. കരിങ്കല്ലുമായി ചീറിപ്പായുന്ന വലിയ ലോറികള്‍ സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് റോഡിലൂടെയുള്ള യാത്ര അസാധ്യമാക്കിയിട്ടുണ്ട്.കോറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ മഞ്ചേരി മുനിസിഫ് കോടതിയില്‍നിന്ന് സമിതി ഇഞ്ചക്ഷന്‍ ഉത്തരവ് നേടിയിട്ടുണ്ടെങ്കിലും കോറിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തിവെക്കുന്നത് വരെ പോരാട്ടം തുടരാനാണ് തീരുമാനം.