Fincat

ലഹരി നിര്‍മ്മാര്‍ജന സമിതി ബോധവല്‍ക്കരണം നടത്തി

ചുങ്കത്തറ: ലഹരി നിര്‍മ്മാര്‍ജന സമിതി എംപ്ലോയ്‌സ് വിംഗ് സംസ്ഥാന കമ്മിറ്റി സ്വാതന്ത്യ ദിനത്തല്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.
ചുങ്കത്തറ എം പി എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റവ ഫാദര്‍ മാത്യൂസ് വെട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സജി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. സീ പാക്ക് (കുവൈത്ത്)ചെയര്‍മാന്‍ കെ.എം.ജോസ് മുഖ്യാതിഥിയായിരുന്നു.

1 st paragraph
ഫോട്ടോ:ലഹരി നിര്‍മ്മാര്‍ജന സമിതി എംപ്ലോയ്‌സ് വിംഗ് സംസ്ഥാന കമ്മിറ്റി നടത്തിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ റവ ഫാദര്‍ മാത്യൂസ് വെട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു


സ്വാതന്ത്രദിനവും,ലഹരി വിരുദ്ധ പ്രവര്‍ത്തനവും വിഷയത്തെ അധികരിച്ച് എംപ്ലോയ്‌സ് വിംഗ് സംസ്ഥാന പ്രസിഡന്റ് എ.എം.അബൂബക്കര്‍ ,സെക്രട്ടറി പി.പി.അലവിക്കുട്ടി, വര്‍ഗീസ് തണ്ണിനാല്‍ എന്നിവര്‍ ക്ലാസെടുത്തു. ഭാരവാഹികളായ ഷുക്കൂര്‍ പത്തനംതിട്ട, എ.അബ്ദുള്ള കോയ തങ്ങള്‍, ലഹരി മുക്ത ക്യാമ്പസ് പദ്ധതി വക്താക്കളായ സജിത് നാരായണന്‍ പോരൂര്‍, ആന്‍സി ചാക്കോ ചുങ്കത്തറ, അബ്ദുള്ള മാസ്റ്റര്‍ മേലാറ്റൂര്‍, അബൂബക്കര്‍ എടവണ്ണ,ജോസ് എന്നിവര്‍ സംസാരിച്ചു.

2nd paragraph