Fincat

ജില്ലാ ട്രോമാകെയർ പ്രതീക്ഷാ ഭവനിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി

ജില്ലാ ട്രോമാകെയർ പ്രതീക്ഷാ ഭവനിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി

തവനൂർ: കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പ്രതീക്ഷഭവനിലെ 40 താമസക്കാർക്കും തവനൂർ വൃദ്ധ മന്ദിരത്തിലെ താമസക്കാർക്കും വേണ്ടി സീതി സാഹിബ് മെമ്മോറിയൽ ടെക്നിക്ക് നാഷണൽ സർവീസ് സ്കീം, സ്നേഹതീരം വളണ്ടിയർ വിംഗ്, ലീഡ്സ് സെൻ്റർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡവലപ്മെൻ്റ്, എന്നിവ സംയുക്തമായി മലപ്പുറം ജില്ലാ ട്രോമാ കെയറിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി.

1 st paragraph

പരിപാടിക്ക് എസ് എസ് എം പോളിടെക്നിക്ക് കോളേജ് ഇഎംസി കോഡിനേറ്റർ അൻവർ സുലൈമാൻ സ്വാഗതം പറഞ്ഞു. തവനൂർ വൃദ്ധമന്ദിരം സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ചു.

2nd paragraph

കേളപ്പജി കാർഷിക കോളേജ് സൈന്റിസ്റ്റ് ഡോക്ടർ പ്രശാന്ത് കെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടിക്ക് ഡോക്ടർ ഹബീബുള്ള എം ടി നേതൃത്വം നൽകി. മലപ്പുറം ജില്ലാ ട്രോമാകെയർ ഭാരവാഹികളായ മുജീബ് തൃത്താല, ഷമീർ അലി പി, അബ്ദുള്ള പികെ, പി വാമനൻ, മുജീബ് റഹ്മാൻ കെ, എന്നിവർ ഡെമോൺസ്ട്രേഷൻ നടത്തി.

എൻഎസ്എസ് ജില്ലാ കോഡിനേറ്റർ കെ എ കാദർ, ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് ജേതാവ് അബ്ദുൾ നാസർ കൊക്കോടി, എ പി സൈതലവി, ലീഡ്സ് കോഡിനേറ്റർ മുഹമ്മദ് സിയാദ് ടിഎ, എന്നിവർ പങ്കെടുത്തു. പ്രതീക്ഷ ഭവൻ മെയിൽ അറ്റൻ്റൻ്റ് പ്രദീപ് കെയോൺ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. പ്രതീക്ഷാ ഭവൻ സ്പെഷ്യൽ എഡ്യൂക്കേറ്റർ മുഹമ്മദ് അജ്‌വദ് പരിപാടിക്ക് നേതൃത്വം നൽകി.