ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന സമ്മേളനം ആരംഭിച്ചു


മലപ്പുറം: മനോരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ 38ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. 26 മുതല്‍ 28 വരെ മലപ്പുറത്തും രാമനാട്ടുകരയിലുമായിട്ടാണ് പരിപാടി നടക്കുന്നത്. മനോരോഗ ചികില്‍സയിലെ അവ്യക്തമായ മേഖലകള്‍ എന്ന വിഷയത്തെക്കുറിച്ച സമ്മേളനത്തില്‍ ചര്‍ച്ചയും സെമിനാറും നടക്കും.


സമ്മേളനത്തിന്റെ ഭാഗമായി കൗമാരക്കാരുടെ മാനസിക പ്രശ്‌നങ്ങളെക്കുറിച്ചും കുട്ടികളിലെ മയക്ക് മരുന്ന് ഉപയോഗത്തെക്കുറിച്ചും സ്‌കൂള്‍ അധ്യാപകര്‍ക്കായി മലപ്പുറത്ത് സെമിനാര്‍ നടത്തി. ഇന്ന് (ശനി) രാമനാട്ടുകര കെ ഹില്‍സ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറ് മണിക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനും റിട്ട.ജസ്റ്റിസുമായ സി കെ അബ്ദുല്‍ റഹീം സമ്മേളനം ഉദ്ഘടനം ചെയ്യും.

300 പരം മനോരോഗ വിദഗ്ധര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. സൈക്യാട്രി വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സൈക്കാട്രി ഗില്‍ഡ് പ്രസിഡന്റ് ഡോ. ടി എം രഘുറാം, ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. അഹമ്മദ് കുട്ടി, ഇന്ത്യന്‍ സൈക്കാട്രി സൊസൈറ്റി കേരള സ്‌റ്റേറ്റ് പ്രസിഡന്റ് ഡോ. എം പി രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ഡോ. അനൂപ് വിന്‍സെന്റ്, നിയുക്ത പ്രസിഡന്റ് ഡോ. ആല്‍ഫ്രഡ് സാമുവല്‍ , ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ആശിഷ് നായര്‍, സെക്രട്ടറി ഡോ. ജി മനോജ് കുമാര്‍, ഡോ. കെ എ പരീത് സംബന്ധിച്ചു.