Fincat

വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം വീട് കുത്തിത്തുറന്ന് വൻ കവർച്ച

മലപ്പുറം: വെങ്ങാട് നായര്‍പടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം. വീട്ടില്‍ സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും മോഷണം പോയി.വെങ്ങാട് നായര്‍പ്പടി സ്വദേശി വടക്കേക്കര മൂസയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

1 st paragraph

കൊളത്തൂര്‍ വെങ്ങാട് നായര്‍പടിയിലാണ് ശനിയാഴ്ച അര്‍ധരാത്രിയോടെ മോഷണം നടന്നത്. വടക്കേക്കര മൂസയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും മോഷണം പോയി.

2nd paragraph

വളാഞ്ചേരിയിലെ ഭാര്യവീട്ടിലേക്ക് പോയ തക്കത്തിനാണ് അടച്ചുപൂട്ടിയ വീട് കുത്തിത്തുറന്ന് വിലപിടിപ്പുള്ള വസ്തുക്കളുള്‍പ്പെടെ കവര്‍ന്നത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന നിലയിലാണ്.അലമാറയിലെ സാധനങ്ങളും വലിച്ചിട്ടതായി കണ്ടെത്തി.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്നും ഡോഗ് സ്വ്കാഡ്, ഫോറന്സിക് വിഭാഗം എന്നിവരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൂന്ന് മക്കളും ഭാര്യയും മൂസയുമാണ് വീട്ടില്‍ താമസിച്ചുവരുന്നത്.