Fincat

ബൈക്കിൽ ബസ്സിടിച്ച് റോഡില്‍ തെറിച്ചുവീണ രണ്ടു യുവാക്കൾ ലോറി കയറി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ബൈക്കിൽ ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു.

1 st paragraph

താമരശ്ശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലിൽ വാടകയ്ക്ക് താമസിക്കുന്ന രഘുവിന്‍റെ മകൻ പൗലോസ് (19), താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ ബിജുവിന്‍റെ മകൻ യദുകൃഷ്ണ (18) എന്നിവരാണ് മരിച്ചത്.

2nd paragraph

ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു. താമരശ്ശേരിയിലേക്ക് വരുകയായിരുന്ന ആഞ്ജനേയ ബസ്സാണ് ബൈക്കിൽ ഇടിച്ചത്.

റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ലോറിയാണ് യുവാക്കളുടെ ദേഹത്ത് കയറിയത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യദുകൃഷ്ണന്റെ മാതാവ് സവിത . സഹോദരി : ഗീതു കൃഷ്ണ പൗലോസിന്റെ മാതാവ് മേരി. സഹോദരങ്ങൾ : ശ്യാം , അൽഫോൺസ , കാതറിൻ , തെരേസ , മരിയ