Fincat

കുഴിമന്തി കടയില്‍ നിന്ന് നിറംചേര്‍ത്ത കോഴിയിറച്ചി പിടിച്ചു

കോഴിക്കോട്: കോഴിക്കോട്ട് കുഴിമന്തി കടയില്‍നിന്ന് കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചി പിടിച്ചെടുത്തു. ഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തി എന്ന കടയില്‍നിന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഇറച്ചി പിടിച്ചെടുത്തത്.

1 st paragraph

അല്‍ഫാം പാകം ചെയ്യാനായി തയാറാക്കിയ 20 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്. വൃത്തിഹീനമായ ഫ്രീസറില്‍ കണ്ട ഭക്ഷണസാധനങ്ങളും നശിപ്പിച്ചു. ചിക്കന്‍ സൂക്ഷിച്ചിരുന്ന ഫ്രീസര്‍ ഏത് നിമിഷവും അണുബാധ ഉണ്ടാകാവുന്ന വിധത്തില്‍ വൃത്തിഹീനമായിരുന്നു.

2nd paragraph

ഫ്രീസര്‍, പിടികൂടിയ ഭക്ഷണസാധനങ്ങളുടെ സാംപിള്‍ തുടങ്ങിയവ വിശദപരിശോധനയ്ക്ക് അയക്കും. കൗസര്‍ കുഴിമന്തി മുന്‍പും വീഴ്ച വരുത്തിയിരുന്നതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.