ഗവ: ഐ.ടി.ഐ ഹോസ്റ്റൽ കെട്ടിടോൽഘാടനം 20 ന് ചൊവ്വാഴ്ച

താനുർ : സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ താനാളുർ
പുത്തൻ തെരുവിൽ പ്രവർത്തിക്കുന്ന
ഗവ: ഐ.ടി.ഐക്ക് ഒന്നര കോടി രൂപ ചിലവഴിച്ച് പുതുതായി നിർമ്മിച്ച ഹോസ്റ്റൽ
കെട്ടിടം പട്ടികജാതി, പട്ടിക വർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിക്കുമെന്ന്സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ച്
1959-ൽ താനൂർ പഞ്ചായത്ത് ആയിരുന്ന
കാലഘട്ടത്തിൽ തുടക്കം കുറിച്ച ഈ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനത്തിൽ കാർപന്ററി, നെയ്ത്ത്, പ്ലാസ്റ്റിക് കസാല മൊടയൽ എന്നി മുന്ന് സെക്ടറിലായി 12 വീതം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് തുടങ്ങിയ സ്ഥാപനമാണിത്.


1992 ലാണ് കേരളാധീശ്വരപുരം ഗവ: ഐ.ടി. ഐ ആയത്. നിലവിൽ പ്ലംബർ ട്രേഡിൽ 24 കുട്ടികൾ പരിശീലനം നേടുന്നുണ്ട്. ആധുനിക സൗകര്യത്തോടെയുള്ള ഹോസ്റ്റൽ യാഥാർത്ഥ്യമാകുന്നതോടെ കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ
സാധിക്കും. അതോടൊപ്പം പുതിയ കോഴ്സുകളും തുടങ്ങാനാവും.

20 ന് ചൊവാഴ്ച രാവിലെ 10 മണിക്ക്
പുത്തൻതെരു ഐ.ടി. ഐ അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഫീഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനാകും. ഇ.ടി.മുഹമ്മദ് ബഷീർ എം.പി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ,
പട്ടികജാതി വികസന വകുപ്പ് ഉത്തര മേഖല ഡപ്യൂട്ടി ഡയരക്ടർ എം.ജെ അരവിന്ദാക്ഷൻ ചെട്ടിയാർ തുടങ്ങി ജനപ്രതിനിധികൾ, ഉദ്ധ്യോഗസ്ഥർ, രാഷ്ട്രിയ സാമൂഹ്യ , സാംസ്കാരിക പ്രവർത്തകർ
എന്നിവർ പങ്കെടുക്കും. പരിപാടിക്ക് മുന്നോടിയായി രാവിലെ 9.30 ന് വോയ്സ് ഓഫ് മലബാർ ഒരുക്കുന്ന സംഗീത വിരുന്നുണ്ടാവും.

പത്രസമ്മേളനത്തിൽ സംഘാടകരായ
താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
കെ എം മല്ലിക മലബാർ ദേവസ്വം ബോർഡ് മേഖല ചെയർമാൻ ഒ.കെ. ബേബി ശങ്കർ
ഗവ: ഐ.ടി. ഐ പ്രിൻസിപ്പൽ
കെ. മുകുന്ദൻ പ്രോഗ്രാം കോഡിനേറ്റർ
മുജീബ് താനാളുർ , പ്രോഗ്രാം കൺവീനർ കബീർ ദേവധാർ എന്നിവർ പങ്കെടുത്തു.