Fincat

അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവം; ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനം നൽകും; മോട്ടോര്‍ വാഹനവകുപ്പ്


പാലക്കാട്: കൂറ്റനാട് അപകടകരമായ രീതിയില്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്ത ബസ് ഡ്രൈവര്‍ക്ക് ഏകദിന നിര്‍ബന്ധിത പരിശീലനം നല്‍കാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം.പരിശീലനം കഴിയുന്നത് വരെ ഡ്രൈവറെ ദീര്‍ഘദൂര സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തും. എടപ്പാളിലെ ഐഡിറ്റിആറിലാണ് നിര്‍ബന്ധിത പരിശീലനം.

1 st paragraph

പട്ടാമ്പി കൂറ്റനാട് അപകടകരമായ രീതിയില്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്ത ബസ് ഡ്രൈവറെ യുവതി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.ബസ് ഓടിച്ച മങ്കര സ്വദേശി ശ്രീകാന്ത് എടപ്പാളിലെ ഐഡിറ്റിറിൽ ഏകദിന നിര്‍ബന്ധിത പരിശീലനത്തില്‍ പങ്കെടുക്കണം.പരിശീലനം കഴിയുന്നത് വരെ ഡ്രൈവറെ ദീര്‍ഘദൂര സര്‍വീസില്‍ നിന്ന് മാറ്റണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2nd paragraph

സെപ്തംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം.കൂറ്റനാട് സ്വദേശിനി സാന്ദ്രയുടെ ഒറ്റയാള്‍ പോരാട്ടം വൈറലായതിനെതുടര്‍ന്ന് ബസ് ഹാജരാക്കാനും മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.