ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു
കോഴിക്കോട്: 2022 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെയുള്ള ദിവസങ്ങളിൽ സ്വച്ഛ് അമൃത് മഹോത്സവ് ന്റെ ഭാഗമായുള്ള ഇന്ത്യൻ സ്വച്ഛ് ലീഗ് ക്യാമ്പയിൻ നടത്തുവാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം കോഴിക്കോട് കോർപ്പറേഷനോട് കൈക്കോർത്തുക്കൊണ്ട് സെപ്റ്റംബർ 17 ന് രാവിലെ 9 മണിക്ക്
ഇന്റർനാഷണൽ ഓഡിറ്റിംഗ് സ്ഥാപനമായ സി എസ് ഡബ്ലിയു എ , ജെ സി ഐ മാങ്കാവ് സി എസ് ഡബ്ലിയു എ, ഹരിത കർമ സേന, റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി ,ലയൺസ് ക്ലബ് , എൻ എസ് എസും മറ്റു സംഘടനകളും സംയുക്തമായി ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു .
മാനാഞ്ചിറ മുതൽ കോഴിക്കോട് ബീച്ച് വരെ അണിനിരന്ന റാലിയിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ശ്രീമതി ബീന ഫിലിപ്പ് , ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയശ്രീ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ ,മറ്റു പ്രാദേശിക ക്ലബ്ബുകളും ഒത്തു ചേർന്നു.
ബീച്ചിൽ വെച്ച് നടന്ന റാലിയുടെ സമാപന വേളയിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ശ്രീമതി ബീന ഫിലിപ്പ് പരിപാടിയിൽ പങ്കെടുത്തവർക്ക് അഭിവാദ്യം അർപ്പിക്കുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കോർപറേഷൻ ഹെൽത്ത് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയശ്രീ അധ്യക്ഷത വഹിച്ചു സംസാരിച്ചു.