മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരുടെ വാഹനങ്ങൾ മലപ്പുറം പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി

മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരുടെ വാഹനങ്ങൾ മലപ്പുറം പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി

മലപ്പുറം: മലപ്പുറം ജില്ലയിൽ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മൂന്നുപേരുടെ കാറുകൾ പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി. എംഡിഎംഎ കേസിൽ പ്രതിയായ പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലം അത്താണിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫിയുടെ റെനോൾട്ട് നിസാൻ കാറും കഞ്ചാവ് കേസിൽ പ്രതിയായ ഇരുമ്പുഴി പറമ്പൻ കാരെകടവത്ത് വീട്ടിലെ അബ്ദുൽ ജബ്ബാറിന്റെ മാരുതി സെലേറിയോ കാറും എംഡിഎംഎ കേസിൽ പ്രതിയായ ചോക്കാട് നെച്ചിയിൽ വീട്ടിൽ ജിതിന്റെ മാരുതി സ്വിഫ്റ്റ് കാറും ഹ്യൂണ്ടായി ഇയോൺ കാറുമാണ് സർക്കാരിലേക്ക് കണ്ടുകെട്ടിയത്.

സ്വത്ത് വകകള്‍ കണ്ടുകെട്ടിയ പ്രതികള്‍.

മഞ്ചേരി സ്വദേശിയിൽ നിന്നും തട്ടിയെടുത്ത 70 ലക്ഷത്തിന്റെ ടിക്കറ്റ് തിരുവനന്തപുരത്ത്; അവസാന ദിവസം ടിക്കറ്റ് സമർപ്പിക്കാനെത്തി യുവാവ്
2021 ൽ 52.2 ഗ്രാം എംഡിഎംഎയാണ് മുഹമ്മദ് ഷാഫിയിൽ നിന്ന് പെരിന്തൽമണ്ണ പോലീസ് പിടിച്ചെടുത്തത്. 318 കിലോഗ്രാം കഞ്ചാവാണ് അബ്ദുൽ ജബ്ബാറിൽ നിന്ന് 2020 ൽ മലപ്പുറം പോലീസ് കണ്ടെത്തിയത്. 2021 ലാണ് കാളികാവ് പോലീസ് 20 ഗ്രാം എംഡിഎംഎയുമായി ജിതിനെ പിടികൂടിയത്.


മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ മലപ്പുറം എസ്എച്ച്ഒ ജോബി തോമസ്, കാളികാവ് എസ്എച്ച്ഒ ശശിധരൻ പിള്ള, പെരിന്തൽമണ്ണ എസ്എച്ച്ഒ സി അലവി എന്നിവരുടെ കണ്ടുകെട്ടൽ നടപടികൾ ചെന്നൈയിലെ എൻഡിപിഎസ് ആക്ട് കോമ്പറ്റന്റ് അതോറിറ്റി ശരിവെക്കുകയായിരുന്നു. ഇത്തരത്തിൽ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളുടെയും വിവരങ്ങൾ മലപ്പുറം നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ ശേഖരിച്ചു വരികയാണെന്നും അവർക്കെതിരെയും ശക്തമായ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.