ഒന്‍പതിടത്ത് റോഡ് ഉപരോധം; വിഴിഞ്ഞം സമരം കടുപ്പിച്ച് ലത്തീൻ അതിരൂപത
വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഒൻപതു കേന്ദ്രങ്ങളിൽ ഇന്നു റോഡുപരോധസമരം നടത്തും. സെക്രട്ടറിയേറ്റ്, വിഴിഞ്ഞം, ചാക്ക, ഉൾപ്പെടെ ഒൻപതു കേന്ദ്രങ്ങളിലാണ് ഉപരോധ സമരം. രാവിലെ 8.30 മുതൽ 4 വരെയാണ് ഉപരോധ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മൽസ്യത്തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കും. എന്നാൽ വിഴിഞ്ഞം ജംഗ്ഷൻ, മുല്ലൂർ എന്നിവിടങ്ങളിൽ ഉപരോധസമരം നിരോധിച്ച് കലക്ടർ ഉത്തരവിറക്കി. രണ്ടിടങ്ങളിലും മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകും എന്നു ചൂണ്ടികാണിച്ചാണ് കലക്ടറുടെ നടപടി.