ട്വൻ്റി20 ലോകകപ്പ്: സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്; ജയിച്ചാൽ സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ

ട്വൻ്റി-20 ലോകകപ്പിലെ അവസാന സൂപ്പർ 12 മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ദിനേഷ് കാർത്തിനു പകരം ഋഷഭ് പന്ത് ടീമിലെത്തി. സിംബാബ്‌വെ നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്. മിൽട്ടൻ ഷുംബ, ലുക്ക് ജോങ്ങ്വെ എന്നിവർക്ക് പകരം ടോണി മുണ്യോങ്ങ, വെല്ലിങ്ങ്ടൺ മസകാഡ്സ എന്നിവർ ടീമിലെത്തി. കളിയിൽ വിജയിച്ചാൽ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കും. ഇംഗ്ലണ്ടാവും സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. പരാജയപ്പെട്ടാൽ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തുന്ന ഇന്ത്യ സെമിയിൽ ന്യൂസീലൻഡിനെ നേരിടണം.

 

ടീമുകൾ

 

Zimbabwe : Wesley Madhevere, Craig Ervine(c), Regis Chakabva(w), Sean Williams, Sikandar Raza, Tony Munyonga, Ryan Burl, Tendai Chatara, Richard Ngarava, Wellington Masakadza, Blessing Muzarabani

 

India : KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Rishabh Pant(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh