കുളമ്പുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കും
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിര്‍വഹിച്ചു. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് വളരെയേറെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഈ വൈറസ് രോഗം നമ്മുടെ നാട്ടില്‍ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ഷീരകര്‍ഷകരും പൊതുജനങ്ങളും ഈ പരിപാടിയോട് സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുത്തിവെപ്പ് സാമഗ്രികള്‍ പഞ്ചായത്തിലെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പി.കെ.ബൈജുവിന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.