Fincat

അഭ്യൂഹങ്ങൾക്ക് മുഖമടച്ച മറുപടി; ‘ഭർത്താവിനെ’ പരിചയപ്പെടുത്തി തമന്ന

തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ വിവാഹിതയാകുന്നുവെന്ന് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. താരം ഒരു വ്യവസായിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്നാണ് പ്രചരിക്കുന്നത്. ഈ അഭ്യൂഹങ്ങൾക്ക് മുഖമടച്ച മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

 

1 st paragraph

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തമന്ന പാപ്പരാസികൾക്ക് മറുപടിയുമായി രംഗത്ത് വന്നത്. ‘ഭർത്താവിനെ’ പരിചയപ്പെടുത്തുന്നു എന്ന് തലക്കെട്ട് നൽകിയ ഇൻസ്റ്റ സ്റ്റോറിയിൽ തമന്ന സ്വയം പുരുഷനായി വേഷമിട്ട് എത്തുകയായിരുന്നു. തമന്ന പ്രതിശ്രുത വരനെ പരിചയപ്പെടുത്തുന്നത് കാത്തിരുന്ന ഗോസിപ്പ് കോളങ്ങൾക്കുള്ള മറുപടിയായിരുന്നു പോസ്റ്റ്.

 

2005 ൽ ഹിന്ദി ചിത്രമായ ചാന്ദ് സാ റോഷൻ ചേഹരയിലൂടെ അഭിനയരംഗത്ത് എത്തിയ തമന്ന തെലുങ്ക്, തമിഴ് ഭാഷകളിലും വേഷമിട്ടു. ഹാപ്പി ഡേയ്‌സിലൂടെയാണ് തമന്ന ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പഠിക്കാതവൻ, അയൻ, പയ്യാ, സുരാ, കോ, 100% ലവ്, ബാഹുബലി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

 

2nd paragraph

അതിനിടെ ക്രിക്കറ്റ് താരം വിരാട് കോലിയും തമന്നയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ 2012 ലെ ഈ ഗോസിപ്പിന് പ്രതികരണവുമായി 2019 ൽ തമന്ന തന്നെ രംഗത്തെത്തി. ‘പരസ്യം ചിത്രീകരിക്കുന്നതിനിടയിൽ ഞാനും കോലിയും അധികം സംസാരിച്ചിട്ടില്ല. കൂടിപ്പോയാൽ നാല് വാക്കുകൾ പരസ്പരം പറഞ്ഞു കാണും. അതിന് ശേഷം ഞാൻ കോലിയെ കണ്ടിട്ടില്ല, സംസാരിച്ചിട്ടുമില്ല. ഞാൻ ജോലി ചെയ്തിട്ടുള്ള ചില നടൻമാരേക്കാൾ മികച്ച സഹതാരമായിരുന്നു കോലി. അത് പറയാതെ വയ്യ’ തമന്ന പറഞ്ഞു.

 

സെൽകോൺ ഫോണിന്റെ പരസ്യ ചിത്രീകരണത്തിനിടെയാണ് കോലിയും തമന്നയും പ്രണയത്തിലാണെന്ന അബ്യൂഹം ശക്തമായി പ്രചരിക്കുന്നത്. എന്നാൽ പിന്നീടാണ് കോലി അനുഷ്‌ക്കയുമായി പ്രണയത്തിലാണെന്ന വാർത്ത് പുറത്തുവരുന്നത്. പ്രണയത്തിലായി മൂന്ന് വർഷങ്ങൾക്ക് ശേഷം 2017 ൽ അനുഷ്‌ക്കയും കോലിയും വിവാഹതിരായി.