മൂന്ന് വർഷം നിക്ഷേപിച്ചാൽ 10 ലക്ഷം തിരികെ; അറിയാം പോസ്റ്റ് ഓഫിസ് ടേം ഡെപ്പോസിറ്റ് പദ്ധതിയെ കുറിച്ച്
മികച്ച ആദായം ലഭിക്കുന്നതിനാലാണ് പോസ്റ്റഅ ഓഫിസ് പദ്ധതികൾ ജനപ്രിയമാകുന്നത്. ഒപ്പം നികുതി ഇളവും ലഭിക്കുമെന്നത് പോസ്റ്റ് ഓഫിസ് പദ്ധതികളെ ആകർഷകമാക്കുന്നു. കുറഞ്ഞ കാലയളവിൽ മികച്ച ആദായം നൽകുന്ന ഒരു പോസ്റ്റ് ഓഫിസ് പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ് പദ്ധതി.
നാല് വ്യത്യസ്ത കാലയളവിൽ പോസ്റ്റ് ഓഫിസ് ടൈം ഡെപ്പോസിറ്റ് ആരംഭിക്കാൻ സാധിക്കും. 1 വർഷത്തെ നിക്ഷേപത്തിന് 5.5 ശതമാനമാണ് പലിശ. രണ്ട് വർഷത്തേക്ക് 5.7 ശതമാനവും മൂന്ന് വർഷത്തേക്ക് 5.8 ശതമാനം പലിശയും ലഭിക്കും. അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ചാൽ ആദായ നികുതി വകുപ്പിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും. അഞ്ച് വർഷത്തേക്ക് 6.7 % ആണ് പലിശ.
എങ്ങനെ മൂന്ന് വർഷം കൊണ്ട് പത്ത് ലക്ഷം രൂപ നേടാൻ സാധിക്കുമെന്നതാണ് ചോദ്യം. പ്രായപൂർത്തിയായവർക്ക് പോസ്റ്റ് ഓഫിസ് ടൈം ഡെപ്പോസിറ്റിൽ വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്.
ഒരാൾ മൂന്ന് വർഷത്തെ ടൈം ഡെപ്പോസിറ്റ് ആരംഭിച്ച് അതിൽ 8.5 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ മൂന്ന് വർഷത്തെ പലിശ നിരക്ക് കണക്കിലെടുത്ത് 1,60,284 രൂപയാണ് ലഭിക്കുന്നത്. ഇത് ചേർത്ത് കാലാവധിയിൽ 10,10,284 രൂപ അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കും.
അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധിയിൽ 11,84,957 രൂപയും ആറ് വർഷത്തേക്ക് നിക്ഷേപിച്ചാൽ 12,66,366 രൂപയും ലഭിക്കും.