Kavitha

ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കാന്‍ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌ക്കരിക്കണം; പ്രൊഫസര്‍. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ


മലപ്പുറം;വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കും താല്‍പര്യത്തിനുമനുസരിച്ചുള്ള ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് തന്നെ ലഭിക്കുന്നതിനുതകുന്ന രീതിയില്‍ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌ക്കരിക്കണമെന്ന് പ്രൊഫസര്‍. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ പറഞ്ഞു.
കേരള ആരോഗ്യ സര്‍വ്വകലാശാല കഴിഞ്ഞ ജൂലൈ മാസത്തില്‍ നടത്തിയ എം.ഡി.എസ,് ബി.ഡി.എസ് അവസാനവര്‍ഷ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഡോ. വീണ എം.എസ്, നിക്കി സൂസന്‍ തോമസ് എന്നിവര്‍ക്ക്് ചട്ടിപ്പറമ്പ് എജ്യൂകെയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ നാസ്സര്‍ കിളിയമണ്ണില്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ. മേനോന്‍ പ്രസാദ് രാജഗോപാല്‍, ഡോ.സാംപോള്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. കെ.ആര്‍. ഇന്ദുശേഖര്‍ സ്വാഗതവും ഡോ.അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.