Fincat

പൊൻമുണ്ടം ജുമാ മസ്ജിദ് മുതവല്ലിയെ മാറ്റി കോടതി ഉത്തരവ്; നിലവിലെ മുതവല്ലിയെ പ്രോസിക്യൂട്ട് ചെയ്യാനും വഖഫ് കോടതി വിധി

മലപ്പുറം: പൊൻമുണ്ടം ജുമാ മസ്ജിദ്, മദ്രസ ,ദർസ് എന്നിവയുടെ നിലവിലെ മുതവല്ലിയെ നീക്കി ഇടക്കാല മതവല്ലിയെ നിയമിച്ചുകൊണ്ട് കോടതി ഉത്തരവിറക്കി. നിലവിലെ മുതവല്ലിയെ പ്രോസിക്യൂട്ട് ചെയ്യാനും വഖഫ് കോടതി വിധിച്ചു. മണ്ടായപ്പുറത്ത് ആലിക്കുട്ടി മൂപ്പൻ എന്ന ബാവ മൂപ്പനെയാണ് കോടതി ഉത്തരവിലൂടെ മുതവല്ലി സ്ഥാനത്ത് നിന്നും മാറ്റിയത്. കഴിഞ്ഞ 27 വർഷമായി ഇദ്ദേഹം മുതവല്ലി സ്ഥാനത്ത് തുടർന്ന് വന്നിരുന്നു.

 

1 st paragraph

ഇടക്കാല മുതവല്ലിയായി ബുധനാഴ്ച ഉച്ചയോടെ മഞ്ചേരി കാരക്കുന്ന് നെല്ലിപ്പറമ്പൻ മമ്മദ് കോയ ചുമതലയേറ്റു. 2016 മുതൽ എൻ.ആർ ബാവു (എൻ.റഊഫ് ബാവു) ഉം മറ്റ് ആറ് പേരും ചേർന്നു നൽകിയ ഹരിജിയിലാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്.

2nd paragraph

പള്ളിയുടെ കണക്കുകൾ ഓഡിറ്റിന് വിധേയമാക്കുക, പള്ളിക്ക് ശരിയായ മാനേജ്മെൻ്റ് കമ്മിറ്റി ഉണ്ടാക്കുന്നതിനു വേണ്ട ബൈലോ തയ്യാറാക്കുക, ജനറൽബോഡി വിളിച്ചു തെരഞ്ഞെടുപ്പ് നടത്തി മാനേജ്മെൻ്റിനെ തിരഞ്ഞെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പരാതിക്കാർ വഖഫ് ബോർഡ് മുമ്പാകെ ഹർജി നൽകിയത്. ഈ ആവശ്യങ്ങൾ അനുവദിച്ച് കിട്ടുന്നതിന് മഹല്ല് സംരക്ഷണ വേദി എന്ന പേരിൽ ഇതരസംഘടനാ ഭേദമന്യേ മഹല്ല് നിവാസികൾ സംഘടിച്ച് പ്രവർത്തിച്ച് വരുന്നുണ്ട്.