സി.എം.എ- ക്യാറ്റ് പരീക്ഷാ വിജയികൾക്ക് വൃദ്ധസദനത്തിൽ അനുമോദനം ഒരുക്കി ബിസി അക്കാദമി
എടപ്പാൾ: 2023 സി.എം.എ – ക്യാറ്റ് പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ തവനൂർ വൃദ്ധസദനത്തിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. ക്യാറ്റ് പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച എടപ്പാൾ ബി.സി അക്കാഡമിയാണ്, വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മൊമൻ്റോയും തവനൂർ വൃദ്ധസദനത്തിലെ അന്തേവാസികൾ നൽകിക്കൊണ്ടുള്ള വേറിട്ട ചടങ്ങ് ഒരുക്കിയത്.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടന്ന അനുമോദന ചടങ്ങിൽ വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ബിസി അക്കാദമി ഡയറക്ടർ ശാഹുൽ ഹമീദ്, കോഡിനേറ്റർ ഷഹീൻ ഹംസ, അധ്യാപകരായ ഫൗസിദ, അജ്മൽ, ജുമൈലത്ത് എന്നിവരും സംബന്ധിച്ചു.