മണിപ്പൂരിൽ നിന്നും 9 വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു
തിരുവനന്തപുരം> കലാപത്തെതുടര്‍ന്ന് അരക്ഷിതമായ മണിപ്പുരില്‍നിന്ന് ഒമ്ബത് മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു.
ഇംഫാലില്‍നിന്ന് വിമാനമാര്‍ഗം ബംഗളൂരുവിലും തുടര്‍ന്ന് ബസ്മാര്‍ഗം കേരളത്തിലുമെത്തിച്ചു. വിമാനച്ചെലവുള്‍പ്പെടെ നോര്‍ക്ക റൂട്ട്സ് വഹിച്ചു.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍നിന്നുള്ളവരാണ് തിരിച്ചെത്തിയത്. പഴയ ലക്കിടി ചെറുച്ചിയില്‍ സി എസ് ഷഹ്ല, കണ്ണൂര്‍ തളിപ്പറമ്ബിലെ അബ്ദുല്‍ ബാസിത്, കൊട്ടിയൂരിലെ ശ്യാംകുമാര്‍, മലപ്പുറം വട്ടംകുളത്തെ ആര്‍ നവനീത്, പുള്ളിപ്പറമ്ബിലെ ഫാത്തിമ ദില്‍ന, കൊണ്ടോട്ടിയിലെ എം സി റെനിയ, വയനാട് പുല്‍പ്പള്ളിയിലെ ആദിത്യ രവി, കോഴിക്കോട് കക്കോടിയിലെ ആര്‍ എസ് അനൂപ്, ചേമഞ്ചേരി സ്വദേശി എസ് ബി റിതിന്‍ എന്നിവരാണ് നാട്ടിലെത്തിയത്.
18 പേരെക്കൂടി ബുധനാഴ്ച നാട്ടിലെത്തിക്കും. നോര്‍ക്ക ആസ്ഥാനത്തിനു പുറമെ ഡല്‍ഹി, ബംഗളൂരു, മുംബൈ, ചെന്നൈ എന്‍ആര്‍കെ ഡെവലപ്മെന്റ് ഓഫീസുകളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നുണ്ട്. മണിപ്പുരിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററില്‍ അറിയിക്കാം. ടോള്‍ ഫ്രീ നമ്ബര്‍: -1800 425 3939.