Fincat

‘പാര്‍ട്ടി അമ്മയെ പോലെ, മകന് ആവശ്യമായത് നല്‍കും’; ഡി.കെ ഡല്‍ഹിക്ക് തിരിച്ചു

ഒറ്റയ്ക്ക് വരാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. അതിനാല്‍ ഡല്‍ഹിക്ക് ഒറ്റയ്ക്കു പോകുന്നു. പാര്‍ട്ടി ഏല്‍പിച്ച ജോലി കൃത്യമായി ചെയ്തു. പാര്‍ട്ടി അമ്മയെ പോലെ. മകന് ആവശ്യമായത് നല്‍കുമെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് ആവശ്യപ്രകാരം ഡി.കെ.ശിവകുമാര്‍ ഡല്‍ഹിക്ക് തിരിച്ചു.

1 st paragraph

അതേസമയം കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷം.മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകൾ ഇന്നും ഡൽഹിയിൽ തുടരും. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്തിയ ശേഷം തുടര്‍നടപടികള്‍ മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്.

എഐസിസി നിയോഗിച്ച നിരീക്ഷകർ ഇന്നലെ ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പ്രകാരം ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്. എങ്കിലും സമവായത്തിലൂടെ മാത്രമേ തീരുമാനം പ്രഖ്യാപിക്കൂ എന്നാണ് കർണാടകയുടെ ചുമതലയുള്ള ഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജ്ജെവാല വ്യക്തമാക്കിയിരിക്കുന്നത്. ഡി. കെ ശിവകുമാർ ഡൽഹിയിൽ എത്തിയാൽ സമവായത്തിലെത്തി പ്രഖ്യാപനം നടത്താമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ പ്രതീക്ഷ.

2nd paragraph

അതേസമയം ഇന്ന് ഡൽഹിയിൽ നടക്കുന്ന ചർച്ചകൾ നിർണായകമാണ്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതാക്കളുമായി ചർച്ച നടത്തും. സംസ്ഥാനത്തെ 85 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോർട്ട്. സിദ്ധരാമയ്യ ഡൽഹിയിൽ ദേശീയ നേതാക്കളുമായി ചർച്ച നടത്തി. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നൽകി അനുനയിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. രണ്ട് വർഷം താനും പിന്നീടുള്ള മൂന്ന് വർഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകട്ടെയെന്ന ഫോർമുല സിദ്ധരാമയ്യയും മുന്നോട്ട് വെച്ചിട്ടുണ്ട്.