Fincat

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ച

കരള്‍ രോഗം ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു.ചെറിയ വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരള്‍ സംബന്ധമായ അസുഖമാണെന്നും അടിയന്തരമായി ലിവര്‍ ട്രാൻസ്പ്ലാന്റാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളില്‍ ഹരീഷ് പേങ്ങൻ വേഷമിട്ടിട്ടുണ്ട്.