Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Monday, June 30, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • News
  • kerala
  • മൗണ്ട്ബാറ്റണും നെഹ്രുവും തമ്മിലുള്ള വ്യാജ ഫോട്ടോ; സംഘി നുണ ഫോട്ടോഷോപ്പിന്റേയും അപ്പുറത്തേക്ക് കടന്നിരിക്കുന്നു; വിടി ബല്‍റാം
keralaNewsZ-Featured

മൗണ്ട്ബാറ്റണും നെഹ്രുവും തമ്മിലുള്ള വ്യാജ ഫോട്ടോ; സംഘി നുണ ഫോട്ടോഷോപ്പിന്റേയും അപ്പുറത്തേക്ക് കടന്നിരിക്കുന്നു; വിടി ബല്‍റാം

Last updated May 30, 2023
Share

ഫോട്ടോഷോപ്പിന്റേയും അപ്പുറത്തേക്ക് സംഘി നുണ ഫാക്ടറികള്‍ കടന്നിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ആധുനികമായ എഐ സങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തീര്‍ത്തും വ്യാജമായ, എന്നാല്‍ ഒറ്റനോട്ടത്തില്‍ ഒറിജിനലായിത്തന്നെ തോന്നുന്ന ഫോട്ടോകള്‍ ആണ് ഈയിടെയായി അവര്‍ സൃഷ്ടിച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും വിടി ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു.

 

മൗണ്ട്ബാറ്റണും നെഹ്രുവും തമ്മിലുള്ള ഒരു വ്യാജ ഫോട്ടോ ഈയടുത്ത കാലത്ത് ഇങ്ങനെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇങ്ങനെയൊരു ഫോട്ടോ ഒറിജിനലായി ഉണ്ടായിരുന്നുവെങ്കില്‍ അതെത്രയോ നേരത്തേതന്നെ സംഘികള്‍ അവരുടെ പതിവ് നെഹ്രു അധിക്ഷേപത്തിനായി ഉപയോഗിക്കുമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.

 

ബ്രിട്ടീഷുകാരന്റെ കാല് നക്കുന്ന സവര്‍ക്കറുടെ ട്രോളുകള്‍ക്ക് ബദലായി സംഘി ബുദ്ധിയില്‍ ഉരുത്തിരിഞ്ഞതാകണം ഈ ഷേവ് ചെയ്ത് കൊടുക്കുന്ന നെഹ്രു.എന്നാല്‍ സംഘി സാങ്കേതികവിദ്യകള്‍ അതിന്റെ കുറവുകള്‍ തീര്‍ത്ത് അതിവേഗം പുരോഗമിക്കുകയാണ്.

 

ബിജെപി നേതാവ് കൂടിയായ ബ്രിജ്ഭൂഷണ്‍ സിംഗ് എംപിയുടെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ഇന്ത്യയുടെ അഭിമാനങ്ങളായ ഗുസ്തി താരങ്ങള്‍ക്കെതിരായ വ്യാജ പ്രചരണങ്ങള്‍ക്കാണ് ഇപ്പോള്‍ ഇങ്ങനെ എഐ സങ്കേതികവിദ്യകള്‍ ദുരുപയോഗിക്കപ്പെടുന്നത്. എന്നാല്‍ ചെറിയ ശ്രദ്ധക്കുറവുകൊണ്ട് ഇത്തവണയും അവര്‍ക്ക് പാളിയിട്ടുണ്ട്. ഇനിയങ്ങോട്ട് എന്തെല്ലാമാണ് അവര്‍ സൃഷ്ടിച്ച് ഇറക്കാനിരിക്കുന്നത് എന്ന് കണ്ട് തന്നെ അറിയണമെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

 

വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്

 

ഫോട്ടോഷോപ്പിന്റേയും അപ്പുറത്തേക്ക് സംഘി നുണ ഫാക്ടറികൾ കടന്നിരിക്കുന്നു. ആധുനികമായ AI സങ്കേതിക വിദ്യകൾ ഉപയോഗിച്ച് തീർത്തും വ്യാജമായ, എന്നാൽ ഒറ്റനോട്ടത്തിൽ ഒറിജിനലായിത്തന്നെ തോന്നുന്ന ഫോട്ടോകൾ ആണ് ഈയിടെയായി അവർ സൃഷ്ടിച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. മൗണ്ട്ബാറ്റണും നെഹ്രുവും തമ്മിലുള്ള ഒരു വ്യാജ ഫോട്ടോ ഈയടുത്ത കാലത്ത് ഇങ്ങനെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇങ്ങനെയൊരു ഫോട്ടോ ഒറിജിനലായി ഉണ്ടായിരുന്നുവെങ്കിൽ അതെത്രയോ നേരത്തേതന്നെ സംഘികൾ അവരുടെ പതിവ് നെഹ്രു അധിക്ഷേപത്തിനായി ഉപയോഗിക്കുമായിരുന്നു എന്ന് ഏതൊരാൾക്കും സാമാന്യബുദ്ധി ഉപയോഗിച്ച് ഊഹിക്കാവുന്നതേയുള്ളൂ. ഏതായാലും ആ AI ഫോട്ടോയിൽ മൗണ്ട്ബാറ്റണൊക്കെ ഇന്ത്യയിൽ ഉണ്ടായിരുന്ന കാലത്തുള്ള താരതമ്യേനെ ചെറുപ്പമായ നെഹ്രുവല്ല, തന്റെ അവസാനകാലത്തെ പ്രായമായ നെഹ്രുവിന്റെ രൂപമാണ് കാണാനാവുന്നത് എന്നത് കൊണ്ട് തന്നെ അത് വ്യാജമാണെന്ന് തിരിച്ചറിയപ്പെട്ടു. മൗണ്ട്ബാറ്റണടൊപ്പമുള്ള മറ്റൊരു ഫോട്ടോയിലും കണ്ണടയൊക്കെ ധരിച്ച നെഹ്രുവിനെ നാമിതുവരെ കണ്ടിട്ടില്ല. ബ്രിട്ടീഷുകാരന്റെ കാല് നക്കുന്ന സവർക്കറുടെ ട്രോളുകൾക്ക് ബദലായി സംഘി ബുദ്ധിയിൽ ഉരുത്തിരിഞ്ഞതാകണം ഈ ഷേവ് ചെയ്ത് കൊടുക്കുന്ന നെഹ്രു.

എന്നാൽ സംഘി സാങ്കേതികവിദ്യകൾ അതിന്റെ കുറവുകൾ തീർത്ത് അതിവേഗം പുരോഗമിക്കുകയാണ്. ബിജെപി നേതാവ് കൂടിയായ ബ്രിജ്ഭൂഷൺ സിംഗ് എംപിയുടെ ലൈംഗിക ചൂഷണങ്ങൾക്കെതിരെ സമരം ചെയ്യുന്ന ഇന്ത്യയുടെ അഭിമാനങ്ങളായ ഗുസ്തി താരങ്ങൾക്കെതിരായ വ്യാജ പ്രചരണങ്ങൾക്കാണ് ഇപ്പോൾ ഇങ്ങനെ AI സങ്കേതികവിദ്യകൾ ദുരുപയോഗിക്കപ്പെടുന്നത്. എന്നാൽ ചെറിയ ശ്രദ്ധക്കുറവുകൊണ്ട് ഇത്തവണയും അവർക്ക് പാളിയിട്ടുണ്ട്.

ഇനിയങ്ങോട്ട് എന്തെല്ലാമാണ് അവർ സൃഷ്ടിച്ച് ഇറക്കാനിരിക്കുന്നത് എന്ന് കണ്ട് തന്നെ അറിയണം. ഏതായാലും ‘എന്റയർ പൊളിറ്റിക്കൽ സയൻസി’ലെ തന്റെ സഹപാഠികളൊത്ത് ഇരിക്കുന്ന നരേന്ദ്ര മോദിയുടെ ഗ്രൂപ്പ് ഫോട്ടോയെങ്കിലും ഉടൻ തയ്യാറാക്കണമെന്ന് അവരോടായി അഭ്യർത്ഥിക്കുന്നു.

 

VT Balram Facebook Post Aganist BJP IT Cell
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

ഒമ്പത് വർഷങ്ങൾ പൂർത്തിയാക്കി മോദി സർക്കാർ; നേട്ടം കൊയ്യാൻ തീർഥാടന കേന്ദ്രങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ ബിജെപി

Next Post

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ച

You might also like More from author
News

ബാഗിനുള്ളില്‍ വളര്‍ത്തുമൃഗങ്ങളെ ഒളിപ്പിച്ച്‌ കടത്തി; നെടുമ്ബാശ്ശേരിയില്‍ ദമ്ബതിമാര്‍…

News

‘ഏതൊരു ദുരന്തത്തിലും ദുര്‍ബലരാകുന്നത് കുട്ടികള്‍, കേരളത്തിന്റെ സമീപനം…

News

‘എന്റെ പേര് ശിവൻകുട്ടി, സെൻസര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..’; ജാനകി vs…

News

താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; തുന്നിക്കെട്ടിയ മുറിവില്‍ നിന്ന് 5 മാസത്തിന്…

Prev Next
Recent Posts
  • ബാഗിനുള്ളില്‍ വളര്‍ത്തുമൃഗങ്ങളെ ഒളിപ്പിച്ച്‌ കടത്തി; നെടുമ്ബാശ്ശേരിയില്‍ ദമ്ബതിമാര്‍ പിടിയില്‍
  • ‘ഏതൊരു ദുരന്തത്തിലും ദുര്‍ബലരാകുന്നത് കുട്ടികള്‍, കേരളത്തിന്റെ സമീപനം പ്രശംസനീയം’; യൂണിസെഫിൻ്റെ അഭിനന്ദനം
  • ‘എന്റെ പേര് ശിവൻകുട്ടി, സെൻസര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..’; ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തില്‍ ട്രോളി മന്ത്രി
  • താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; തുന്നിക്കെട്ടിയ മുറിവില്‍ നിന്ന് 5 മാസത്തിന് ശേഷം മരച്ചീള് കണ്ടെത്തി
  • നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാന്റില്‍
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.