Fincat

ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് മരുന്ന് കിറ്റുകൾ വിതരണം ചെയ്തു

സ്നേഹസ്പർശം പദ്ധതിയിലൂടെ ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് ഔഷധി നൽകുന്ന മരുന്നുകൾ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കൊടക്കലിൽ നടന്ന പരിപാടിയിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ്, ഡയറക്ടർ ഡോ. കെ എസ് പ്രിയ, ബി എസ് പ്രീത, കെ പത്മനാഭൻ ,കെ എ ഫ് ഡേവിസ്, ടി വി ബാലൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ഡോ. കെ ആശ, ടി കെ ഹൃദിക് എന്നിവർ സംസാരിച്ചു.