Fincat

16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ; കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സിന് തുടക്കം

കെഎസ്ആർടിസി നേരിട്ട് നടപ്പാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന് തുടക്കമായി. ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതി ഉദ്‌ഘാടനം ചെയ്തു. കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ കൈമാറുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

1 st paragraph

ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 55 കെഎസ്ആർടിസി ഡിപ്പോകളിലാണ് തപാൽ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിൽ 15 കൗണ്ടറുകൾ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. സംസ്ഥാനത്ത് പുറത്ത് ബംഗളൂർ, മൈസൂർ, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും സേവനം ലഭ്യമാണ്. കേരളത്തിന് അകത്തും പുറത്തുമായി സർവീസ് നടത്തുന്ന ബസുകൾ വഴിയാണ് കൊറിയർ കൈമാറുന്നത്. ചുരുങ്ങിയത് 30 ശതമാനം എങ്കിലും വിലക്കുറവിൽ സേവനം കെഎസ്ആർടിസി സംവിധാനത്തിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

 

അടുത്ത ഘട്ടത്തിൽ മുഴുവൻ ഡിപ്പോകളിലും 24 മണിക്കൂറും സീവനം ആരംഭിക്കാനും ഡോർ ഡെലിവറി നടപ്പിലാക്കാനുമുള്ള ആലോചനയിലാണ് കെഎസ്ആർടിസി ഭാവിയിൽ സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തനം വിപുലീകരിക്കുമെന്നും ഡിപ്പോകൾ ഇല്ലാതെ സ്ഥലങ്ങളിൽ ഫ്രാഞ്ചൈസികൾ അനുവദിക്കുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ കൗണ്ടറുകൾ തുറക്കാനും ആലോചനയുണ്ട്.

 

 

2nd paragraph