Fincat

കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് : പൊതുവിപണിയിൽ പരിശോധന നടത്തി

കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനും അമിത വില ഈടാക്കുന്നതിനുമെതിരെയുള്ള നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പെരിന്തൽമണ്ണയിൽ പരിശോധന നടത്തി. പൊതുവിതരണം, ലീഗൽ മെട്രോളജി, റവന്യു, പോലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അരി, പലചരക്ക്, പച്ചക്കറി, മത്സ്യ-മാംസ വിൽപ്പനശാലകൾ, മൊത്തവ്യാപാര ശാലകൾ, റീട്ടയിൽ വിൽപ്പനശാലകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ കടയുടമകൾക്ക് നോട്ടിസ് നൽകുകയും രേഖകൾ ഹാജരാക്കാൻ നിർദേശം നൽകുകയും ചെയ്തു. പൊതുവിപണിയിൽ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇനിയും കർശന പരിശോധനകൾ തുടരുമെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

1 st paragraph

പരിശോധനയ്ക്ക് ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി, താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദുറഹിമാൻ, ഡെപ്യൂട്ടി തഹസിൽദാർ ശാഗി, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ മണികണ്ഠൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി.ജെ ഫിലിപ്പ്, റേഷനിങ് ഇൻസ്‌പെക്ടർ ടി.എ രജീഷ് കുമാർ, എസ്. സതീഷ്, ജീവനക്കാരൻ ദിനേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

 

2nd paragraph