അപ്രത്യക്ഷമായത് അന്ന് ചീറ്റകളെ ഇന്ത്യയിലെത്തിച്ച മുങ്ങിക്കപ്പല്‍; ടൈറ്റനെ കുറിച്ച് പുതിയ വിവരങ്ങള്‍ ഇങ്ങനെ
പതിറ്റാണ്ടുകള്‍ക്കു മുൻപ് ദക്ഷിണ അറ്റ്ലാന്റിക് കടലില്‍ മുങ്ങിയ ആഡംബരക്കപ്പല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തര്‍വാഹിനി കണ്ടെത്താനുള്ള പരിശ്രമത്തിലാണ് വിവിധ രഹ്യങ്ങള്‍ ചേര്‍ന്നുള്ള ദൗത്യസംഘം.
അഞ്ച് യാത്രികരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന സ്വകാര്യ കമ്ബനിയുടെ ‘ടൈറ്റൻ’ എന്ന അന്തര്‍വാഹിനിയാണ് കാണാതായത്. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുമായി അന്തര്‍വാഹിനി കാണാതായെന്ന് കമ്ബനി സ്ഥിരീകരിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ പ്രശസ്തനായ വ്യവസായിയും മകനുമാണ് അന്തര്‍വാഹിനിയിലെ യാത്രക്കാരില്‍ രണ്ടു പേരെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കറാച്ചി ആസ്ഥാനമായുള്ള ‘എൻഗ്രോ’ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ ഷഹ്സാദാ ദാവൂദ്, മകൻ സുലേമാൻ എന്നിവരാണ് അന്തര്‍വാഹിനിയിലുള്ളത്.
ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്ങാണ് അന്തര്‍വാഹിനിയിലുള്ള മറ്റൊരാള്‍. ആക്‌ഷൻ ഏവിയേഷൻ എന്ന വിമാനക്കമ്ബനിയുടെ ഉടമയാണ് അൻപത്തെട്ടുകാരനായ ഹാര്‍ഡിങ്. സെപ്റ്റംബര്‍ 2022 ന് ഹാമിഷ് പങ്കുവച്ച വിഡിയോയില്‍ ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചതിനെ കുറിച്ച് പറയുന്നുണ്ട്.
‘ഞങ്ങള്‍ നമീബിയയിലെ വിൻഡോക്കിലാണ്. യുഎഇയില്‍ നിന്ന് ബോയിംഗ് 747 ല്‍ നമീബിയയില്‍ എത്തിയതാണ് ഞങ്ങള്‍. അടുത്ത 48 മണിക്കൂറില്‍ ചീറ്റകളെ മുങ്ങിക്കപ്പലില്‍ കയറ്റും. 75 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ചീറ്റകള്‍ ഇന്ത്യയിലെത്തുന്നത്’- ഹാര്‍ഡിംഗ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളിനാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ഈ ചീറ്റകളെ കൊണ്ടുവന്നത് നിലവില്‍ കാണാതായ മുങ്ങിക്കപ്പലിലാണ് എന്നതാണ് കൗതുകകരമായ യാഥാര്‍ത്ഥ്യം.
ആഴക്കടല്‍ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്ബനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്. കപ്പലിലുള്ള ക്രൂവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ വഴികളും തേടുന്നതായി കമ്ബനി അറിയിച്ചു.
അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തില്‍ സഞ്ചാരികളില്‍ നിന്നും ഈടാക്കുന്നത് 2,50,000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ). ഒരു സബ്മെര്‍സിബിളില്‍ അഞ്ച് പേര്‍ക്ക് ഇരിക്കാൻ സാധിക്കും. ഒരു പൈലറ്റിനെയും ഒരു കണ്ടന്റ് സ്പേര്‍ട്ടുകള്‍ക്ക് ഒപ്പം മൂന്നു സഞ്ചാരികള്‍ ഒരു മുങ്ങികപ്പയില്‍ ഉണ്ടാകും. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂര്‍ സമയമെടുക്കും.
നാലു വര്‍ഷത്തോളമായി ഇത്തരം യാത്രകള്‍ സജീവമാണ്. സമുദ്രാന്തര്‍ ഭാഗം കേന്ദ്രീകരിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയില്‍ രൂപമെടുത്ത കമ്ബനിയാണ് ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ്. 2021ല്‍ തുടങ്ങിയ കമ്ബനിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ യാത്രയാണ് ഇപ്പോള്‍ അപകടത്തിലായത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി എട്ടു ദിവസത്തെ പാക്കേജാണ് കമ്ബനി നല്‍കുന്നത്. പാക്ക് കോടീശ്വരൻ ഉള്‍പ്പെടുന്ന സംഘം ഈ പാക്കേജിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി പോയത്.
1912 ഏപ്രില്‍ 15 ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലേക്കുള്ള കന്നി യാത്രയ്ക്കിടെ മഞ്ഞുമലയില്‍ ഇടിച്ച് വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ കപ്പലായിരുന്നു ആര്‍എംഎസ് ടൈറ്റാനിക്. കപ്പലിലുണ്ടായിരുന്ന 2224 പേരില്‍ 1500 ലധികം പേരുടെ മരണം രേഖപ്പെടുത്തി. 1985-ലാണ് കപ്പലിന്റെ അവശിഷ്ടം സമുദ്രത്തില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന്, ധാരാളം പര്യവേക്ഷണ പദ്ധതികള്‍ ടൈറ്റാനിക്കിന്റെ ചുറ്റിപറ്റി നടന്നിരുന്നു.