ശിഹാബ് തങ്ങൾ ആശുപത്രിയുടെ വളർച്ച നാമധേയത്തിന്റെ നന്മ – സാദിഖലി ശിഹാബ് തങ്ങൾ
തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ കുറഞ്ഞകാലയളവു കൊണ്ട് നേടിയ അനിതരസാധാരണമായ വളർച്ച ഈ ആശുപത്രിയുടെ നാമധേയത്തിനു സമൂഹം നൽകുന്ന അംഗികാരമാണെന്നു സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
വൈദ്യശാസ്ത്ര രംഗത്തെ ദ്രുതഗതിയിലുള്ള വളർച്ചയിൽ സഹകരണ കൂട്ടായ്മയിലൂടെ ആധുനിക സൗകര്യങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാക്കി കൊടുക്കാനുള്ള ഇത്തരം ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും തങ്ങൾ പറഞ്ഞു.
തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ഗ്യാസ്ട്രോ എൻ ട്രോളജി ഡിപ്പാർട്ട്‌മന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ
ശിഹാബ് തങ്ങൾ ഹോസ്പിറ്റലിൽ ചികിത്സക്കെത്തുന്ന വൃക്ക രോഗികൾക്ക് മിതമായ നിരക്കിൽ താൽക്കാലിക ഡയാലിസിസ് സൗകര്യമൊരുക്കുന്നതിന്റെ പ്രഖ്യാപനവും തങ്ങൾ നടത്തി.
ഇ.എൻ.ടി വിഭാഗത്തിൽ അത്യാധുനിക എൻഡോസ്കോപ്പി സംവിധാനത്തിന്റെ ഉദ്ഘാടനം അഡ്വ:എൻ.ഷംസുദ്ധീൻ എം.എൽ.എ നിർവ്വഹിച്ചു.
സഹകാരികളായ ബാങ്ക് ഭരണസമിതി അംഗങ്ങൾക്കും,ജീവനക്കാർക്കുമുള്ള പ്രത്യേക ചികിത്സ ആനുകൂല്ല്യങ്ങൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം കാർഡ് വിതരണോദ്ഘാടനം സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ പ്രഭാഷ് എ.പി നിർവ്വഹിച്ചു.
ഹോസ്പിറ്റൽ ചെയർമാൻ അബ്ദുറഹിമാൻ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർമ്മാൻ കെ.ഇബ്രാഹീം ഹാജി സ്വാഗതവും സെക്രട്ടറി അഡ്വ മുസമ്മിൽ നന്ദിയും പറഞ്ഞു.
തിരൂരങ്ങാടി നഗരസഭ ചെയർമ്മാൻ കെ.പി.മുഹമ്മദ് കുട്ടി,വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി,ഭരണ സമിതി അംഗങ്ങളായ പാറപ്പുറത്ത് ബാവ ഹാജി,വാഹിദ് കൈപ്പാടത്ത്,എ.പി.സുധീഷ്,എം.പി.മുഹമ്മദ് കോയ,വെട്ടം ആലിക്കോയ,മുത്തുക്കോയ തങ്ങൾ,പാരമൗണ്ട് ഷംസു,റം ല വാക്കിയത്ത്,എന്നിവർ പ്രസംഗിച്ചു.
ഡോ: മുസ്തഫ,ഡോ:അബ്ദുറഹിമാൻ,ഡോ:സൈഫുദ്ധീൻ,എ.റഷീദ്,കെ.പി.ഫസലുദ്ധീൻ,കാർത്തികേയൻ,പി.ആർ.ഒ.ഷംസുദ്ധീൻ കുന്നത്ത്,എ.കെ.സൈതാലിക്കുട്ടി,കെ.എം.ഹസ്സൻ,ഹമീദ് നിയാസ് സി.കെ,ബദറുദ്ധീൻ തറമ്മൽ,ഫിറോസ്.ടി.ഇ എന്നിവർ സന്നിഹിതരായി.