തൊഴിലുറപ്പ് പദ്ധതിയിൽ കേരളം രാജ്യത്തിനാകെ മാതൃക; കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങൾ; മുഖ്യമന്ത്രി

തൊഴിലുറപ്പ് പദ്ധതിയിൽ കേരളം രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങൾ. തൊഴിൽ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കിൽ കേരളത്തിന്റെ ശരാശരി 62.26 ആണ്.

കേന്ദ്ര സർക്കാർ തളർത്താൻ ശ്രമിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേരളത്തിന്റെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിക്കുന്നു. തൊഴിൽ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങൾക്ക് തൊഴിൽ അനുവദിക്കാൻ സാധിക്കുകയും അതിൽ 15,51,272 കുടുംബങ്ങൾ തൊഴിലെടുക്കുകയും ചെയ്തു.

867.44 ലക്ഷം തൊഴിൽദിനങ്ങൾ സ്ത്രീകൾക്ക് നൽകാനും സാധിച്ചു. ആകെ സൃഷ്ടിക്കാൻ സാധിച്ച തൊഴിൽ ദിനങ്ങളുടെ 89.82 ശതമാനമാണത്. സാധാരണക്കാരോടുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന നേട്ടമാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്തിനാകെ മാതൃക തീർത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ നമ്മൾ സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങൾ. തൊഴിൽ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കിൽ കേരളത്തിന്റെ ശരാശരി 62.26 ആണ്. കേന്ദ്ര സർക്കാർ തളർത്താൻ ശ്രമിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേരളത്തിന്റെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു.

തൊഴിൽ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങൾക്ക് തൊഴിൽ അനുവദിക്കാൻ സാധിക്കുകയും അതിൽ 15,51,272 കുടുംബങ്ങൾ തൊഴിലെടുക്കുകയും ചെയ്തു. 867.44 ലക്ഷം തൊഴിൽദിനങ്ങൾ സ്ത്രീകൾക്ക് നൽകാനും സാധിച്ചു. ആകെ സൃഷ്ടിക്കാൻ സാധിച്ച തൊഴിൽ ദിനങ്ങളുടെ 89.82 ശതമാനമാണത്. സാധാരണക്കാരോടുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന നേട്ടമാണിത്.