കോഹ്ലിക്ക് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് 11 കോടി രൂപ കിട്ടുന്നുണ്ടോ? വാസ്തവമെന്ത്

കഴിഞ്ഞദിവസം പുറത്തുവന്ന ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ് തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് വിരാട് കോഹ്ലിക്ക് 11.45 കോടി രൂപ ലഭിക്കുന്നുണ്ടായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ സോഷ്യല്‍ മീഡിയ വരുമാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സത്യമല്ലെന്ന് കോഹ്ലി തന്നെ വിശദീകരിച്ചിരിക്കുകയാണ്.

‘ജീവിതത്തില്‍ ലഭിച്ച നേട്ടങ്ങള്‍ക്കെല്ലാം ഞാന്‍ കടപ്പെട്ടിരിക്കും. എന്റെ സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള വരുമാനം ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്തകള്‍ സത്യമല്ല’ കോഹ്ലി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ നിന്ന് വിരാട് കോഹ്ലിയുടെയും പ്രിയങ്ക ചോപ്രയുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു പട്ടിക പുറത്തുവന്നിരുന്നത്. വിരാട് കോഹ്ലി 14-ാം സ്ഥാനത്തും പ്രിയങ്ക ചോപ്ര 29-ാം സ്ഥാനത്തുമാണ് പട്ടികയില്‍.

255 മില്യണ്‍ ഫോളോവേഴ്‌സാണ് കോഹ്ലിക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളത്. ഒരു പോസ്റ്റിന് 11.45 കോടിരൂപയാണ് കോഹ്ലിക്ക് ലഭിക്കുന്നതെന്നും പ്രിയങ്ക ചോപ്രയ്ക്ക് നലു കോടിയോളം രൂപയും ലഭിക്കുന്നതായായിരുന്നു ഹാപ്പര്‍ എച്ച്ക്യുവിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.