ഗൂഗിള്‍ മാപ്പ് ആളെ കൊല്ലുമോ? വഴിയറിയാൻ മൊബൈലിനെ ആശ്രയിക്കുന്നവര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഗൂഗിള്‍. നമുക്കറിയേണ്ടതെല്ലാം നാം ഗൂഗിളിനോടാണ് ചോദിക്കാറുള്ളത്. നമുക്ക് പോകേണ്ട വഴി പോലും ഗൂഗിള്‍ നമുക്ക് പറഞ്ഞു തരും.
എന്നാല്‍, ഗൂഗിള്‍ മാപ്പ് വഴി തെറ്റിക്കുമെന്നുള്ള വാദവും ശക്തമാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് രണ്ട് യുവ ഡോക്ടര്‍മാര്‍ കാറോടിച്ച് പുഴയില്‍ വീണ് മരിച്ചത് ഗൂഗിള്‍ മാപ്പ് ചതിച്ചതാണെന്ന പ്രചാരണവും ഉണ്ടായി. എന്നാല്‍ അങ്ങനെയല്ല അപകടം നടന്നതെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ഈ അവസരത്തില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ എ ആര്‍ രാജേഷ് പറയുന്നു.
നമ്മള്‍ സാധാരണ പോകാത്ത ഒരു സ്ഥലത്തേക്ക് പോകുമ്ബോഴാണ് നമുക്ക് നമ്മള്‍ മാപ്പിന്റെ സഹായം തേടുന്നത്. ഒരു കണ്‍സിഡറബിള്‍ ഡിസ്റ്റൻസിലുള്ള ഒരു യാത്രയാണെങ്കില്‍ നമ്മള്‍ മുൻകൂട്ടി റൂട്ട് നോക്കി വെക്കുന്നത് നന്നായിരിക്കുമെന്നാണ് എ ആര്‍ രാജേഷ് പറയുന്നത്. കാരണം ഗൂഗിള്‍ മാപ്പ് പലപ്പോഴും റീറൂട്ട് ചെയ്യാനും ചെറിയ റോഡുകളിലേക്ക് ഡൈവേര്‍ട്ട് ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ട്. ദൂരയാത്രകളില്‍ കൃത്യമായ ഇടവേളകളിലുള്ള പ്രധാനപ്പെട്ട സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്ത്. അതുവഴി തന്നെ പോകുന്നതാകും നല്ലത്.
യാത്ര പുറപ്പെടുന്നതിന് മുമ്ബ് തന്നെ മൈബൈലില്‍ ഇതെല്ലാം സെറ്റ് ചെയ്ത് വച്ചിട്ടാകണം യാത്ര ആരംഭിക്കേണ്ടത്. യാത്രയ്ക്കിടയില്‍ നമുക്ക് വോയിസ് കമാൻഡ് വെച്ച് ചെയ്യാവുന്ന കാര്യങ്ങളുണ്ട്. അല്ലാതെ കൈ ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ യാത്രയ്ക്കിടയില്‍ ചെയ്യാതിരിക്കുന്നതാകും നല്ലത്. വാഹനം സുരക്ഷിതമായ ഒരു സ്ഥലത്ത് നിര്‍ത്തിയ ശേഷം മാത്രം അത്തരം കാര്യങ്ങള്‍ ചെയ്യുക.