നരച്ച മുടി ഇനിയൊരു പ്രശ്നമേ അല്ല; ഹെയര്‍ ഡൈ തയ്യാറാക്കാം വീട്ടില്‍ തന്നെ; തികച്ചും നാച്വറലായി
പോഷകാഹാരക്കുറവ്, പാരമ്ബര്യം,ആധുനിക ജീവിതശൈലി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവയെല്ലാം അകാലനര ഉണ്ടാകുന്നതിന് പ്രധാന കാരണമാണ്.
കൃത്രിമ ഹെയര്‍ ഡൈകള്‍ ഉപയോഗിച്ച് മുടിക്ക് കറുപ്പ് നിറം വരുത്തുന്നവരാണ് എല്ലാവരും. ഇത് തലയ്‌ക്ക് പ്രശ്നങ്ങളും അലര്‍ജി പോലുള്ളവക്കും കാരണമായി തീരും. തികച്ചും നാച്വറലായി ഹെയര്‍ ഡൈ എങ്ങനെ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.
മുടിയുടെ എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കുന്നതിന് വിറ്റാമിൻ സി വഹിക്കുന്ന പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ നെല്ലിക്ക ആയുര്‍വേദത്തില്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. ആറോ ഏഴോ നെല്ലിക്ക കഷ്ണങ്ങള്‍ കുറച്ച് വെളിച്ചെണ്ണയില്‍ ചേര്‍ത്തതിന് ശേഷം അല്പനേരം ചൂടാക്കി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ പൊടിച്ച ഉലുവ ചേര്‍ത്ത് കൊടുക്കാം. ഇത് രാത്രിയില്‍ കിടക്കുന്നതിനു മുൻപ് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചതിനു ശേഷം രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. അകാലനര തടയുക മാത്രമല്ല മുടി വളര്‍ത്തുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യും.
അതുപോലെതന്നെ ഒറ്റ യൂസിലല്ലാതെ പതിയെ മാത്രം റിസള്‍ട്ട് തരുന്ന ഹെയര്‍ ഡൈ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ഒരു ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടിച്ചെടുക്കാം. ഇതിലേക്ക് കുറച്ച് നാരങ്ങാനീരും അരക്കപ്പ് തൈരും ചേര്‍ത്ത് കൊടുക്കാം. നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം തലമുടിയിലും തലയോട്ടിയിലും മസാജ് ചെയ്തു കൊടുക്കാം. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറിയ ചൂടുവെള്ളത്തില്‍ തല കഴുകാം. ആഴ്ചയില്‍ മൂന്ന് തവണ ഈ മിശ്രിതം തലയില്‍ തേച്ചുപിടിപ്പിക്കുന്നത് അകാലനര പതിയെ പതിയെ ഇല്ലാതാവുന്നതിന് സഹായിക്കും.