Fincat

സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം: ഹാസ്യതാരം അറസ്റ്റില്‍

വട്ടപ്പാറ: കെ.എസ്.ആര്‍.ടി.സി. ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്തെന്ന പരാതിയില്‍ ഹാസ്യനടൻ ബിനു ബി.

1 st paragraph

കമാല്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് നിലമേലിലേക്കു യാത്രചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു.

ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് വട്ടപ്പാറ ജങ്ഷനില്‍ ബസ് നിര്‍ത്തി. അപ്പോള്‍ പ്രതി ബസില്‍നിന്ന് ഇറങ്ങി ഓടി. സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

2nd paragraph