‘വടി കൊണ്ട് പിൻഭാഗത്ത് അടിക്കുന്നത് കസ്റ്റഡി മര്‍ദനമല്ല’; കോടതിയ ലക്ഷ്യക്കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് പൊലീസ്
അഹമ്മദാബാദ്: വടി കൊണ്ട് പിൻഭാഗത്ത് അടിക്കുന്നത് കസ്റ്റഡി മര്‍ദനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഗുജറാത്ത് പൊലീസ് ഹൈകോടതിയില്‍.
ഗുജറാത്തിലെ ഖേഡ ജില്ലയില്‍ മുസ്ലിം യുവാക്കളുടെ പിൻഭാഗത്ത് ചൂരല്‍ കൊണ്ടടിച്ച സംഭവത്തില്‍ കോടതിയ ലക്ഷ്യം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരാ് കോടതിയില്‍ ഈ വാദമുന്നയിച്ചത്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാൻ അനുവദിക്കണമെന്നും ശിക്ഷ വിധിക്കുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ കോടതിയോട് പറഞ്ഞു.
ഡി.കെ ബസു v/s സ്റ്റേറ്റ് ഓഫ് ബംഗാള്‍ കേസില്‍ സുപ്രീം കോടതി നിശ്ചയിച്ച നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥരായ എ.വി പര്‍മാര്‍, ലക്ഷ്മണ് നിങ് കനക് സിങ് ധാബി, രഞ്ജുഭായ് ധാബി എന്നിവര്‍ക്കെതിരെയാണ് കോടതിയ ലക്ഷ്യം ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഖേഡയില്‍ ജാഹിര്‍മിയ മാലിക്, മക്സുദബാനു മാലിക്, സഹധമിയ മാലിക്, സകില്‍മിയ മാലിക്, ഷാഹിദരാജ മാലിക് എന്നിവരെ പൊലീസ് പരസ്യമായി വടി കൊണ്ട് അടിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റിസും തടങ്കലിലും പൊലീസ് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്ന ഡി.കെ ബസു കേസിലെ സുപ്രീം കോടതി വിധിയെ പൊലീസുദ്യോഗസ്ഥര്‍ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഇതിനെതിരെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പിൻഭാഗത്ത് മൂന്നോ നാലോ തവണ വടികൊണ്ട് അടിക്കുന്നത് കസ്റ്റഡി മര്‍ദനമാകില്ലെന്ന് പരാമര്‍ശിച്ചിരിക്കുന്നത്. ഗര്‍ബ ആഘോഷങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചായിരുന്നു യുവാക്കളെ 2022ല്‍ പൊലീസ് മര്‍ദിച്ചത്.