Fincat

അഹല്യ എക്സ്ചേഞ്ച് ; ശൈത്യകാല ക്യാമ്ബയിന് തുടക്കം

അബുദാബി : 120 ദിവസം നീണ്ടുനില്‍ക്കുന്ന ശൈത്യകാല ക്യാമ്ബയിന് യുഎഇയിലെ ധനവിനിമയ സ്ഥാപനമായ അഹല്യ എക്സ്ചേഞ്ചില്‍ തുടക്കമായി.

1 st paragraph

ഒക്ടോബര്‍ 12 മുതല്‍ 2024 ഫെബ്രുവരി 8 വരെയാണ് ക്യാമ്ബയിൻ. അഹല്യ എക്സ്ചേഞ്ചില്‍ നിന്നും സ്വദേശത്തേക്ക് പണമയക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെക്കുന്നവര്‍ക്ക് പത്ത് ലക്ഷ്വറി എസ്യുവികള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് ക്യാമ്ബയിൻ സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

1996 ല്‍ ആരംഭിച്ച അഹല്യ എക്സ്ചേഞ്ചിന് നിലവില്‍ യുഎഇയില്‍ 30 ശാഖകളുണ്ട്. വിവിധ അഹല്യ ബ്രാഞ്ചുകളില്‍ നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് കാറിന് അര്‍ഹരായവരെ കണ്ടെത്തുക. സീനിയര്‍ മാര്‍ക്കറ്റിങ്ങ് മാനേജറെ സന്തോഷ് നായര്‍, ഡെപ്യുട്ടി ഓപ്പറേഷൻസ് മാനേജര്‍ ഷാനിഷ് കൊല്ലാറ, ബാങ്കിംഗ് ഓപ്പറേഷൻസ് മാനേജര്‍ മുഹമ്മദ് മര്‍ഗൂബ്, ഫൈനാൻസ് മാനേജര്‍ അതീഖുര്‍ റഹ്മാൻ, ട്രഷറി ഡീല്‍ പ്രദീഷ് എം. സി., മാനേജര്‍ സാറ്റലൈറ്റ് ആന്റ് എപിഎസ് മാര്‍ക്കറ്റിങ്ങ് സുദര്‍ശൻ ജോഷി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

2nd paragraph