കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യരുടെ പാട്ട് ഉള്‍പ്പെടുത്തിയ ‘കൊണ്ടോട്ടി പൂരം’ തിയേറ്ററുകളില്‍

കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യരുടെ പാട്ട് ഉള്‍പ്പെടുത്തിയ ‘കൊണ്ടോട്ടി പൂരം’ തിയേറ്ററുകളിലെത്തി.
വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാലിലെ പൂമകളാണേ ഹുസനുല്‍ ജമാല്‍ എന്ന് തുടങ്ങുന്ന പാട്ടാണ്‌ സിനിമയിലുള്ളത്‌. വൈദ്യരുടെ പാട്ട്‌ ആദ്യമായാണ് പൂര്‍ണമായും സിനിമയില്‍ വരുന്നത്. സൗദി പൗരൻ ഹാഷിം അബ്ബാസ് ആണ് പ്രധാന വേഷം ചെയ്യുന്നത്. അഞ്ച് പാട്ടില്‍ ഒന്ന്‌ വൈദ്യര്‍ അക്കാദമി വൈസ് ചെയര്‍മാൻ പുലിക്കോട്ടില്‍ ഹൈദരലി രചിച്ച്‌ അക്കാദമി അംഗം കെ വി അബുട്ടി സംഗീതം നല്‍കിയിരിക്കുന്നു.
മലയാള സിനിമയില്‍ ആദ്യമായി ഒരു അറബ് വംശജൻ നായകൻ ആകുന്ന ചിത്രം മജീദ് മാറഞ്ചേരിയാണ് കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ടേക്ക് ഓഫ്‌ സിനിമാസിന്റെ ബാനറില്‍ സുധീര്‍ പൂജപ്പുര, പൗലോസ് പി കെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സാവന്തിക, മാമുക്കോയ, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, രുദ്രൻ, ബിഗ് ബോസ് താരം ഷിയാസ് കരീം, കോട്ടയം പ്രദീപ്, നേഹ സക്സേന, നിസാം കാലിക്കറ്റ്‌, ശ്രേയ രമേശ്‌, രാജ ലക്ഷ്മി,രുദ്ര, ശ്രീജിത്ത്‌, ഷുഹൈബ് എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത് തന്ത്ര മീഡിയ റിലീസാണ്.
ഫസല്‍ അഹമ്മദ് സൂറി എന്ന അറബിയെ മലപ്പുറത്ത് കൊണ്ടോട്ടിയില്‍ വെച്ച്‌ കാണാതാകുന്നു. ഇതേ തുടര്‍ന്ന് എൻഐഎയുടെ കമാൻഡോകള്‍ കൊണ്ടോട്ടിയില്‍ എത്തുന്നു. കൊണ്ടോട്ടിയിലെ പ്രധാനിയാണ് രാമേട്ടൻ. അഹമ്മദ് സൂറി കഴിഞ്ഞ ഏതാനും ആഴ്ചകളായി രാമേട്ടന്റെ കൂടെ ഉണ്ടായിരുന്നു. എൻഐഎയിലെ ഉദ്യോഗസ്ഥര്‍ രാമേട്ടനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുകയും അതെ തുടര്‍ന്ന് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. വൈറല്‍ വീഡിയോ ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഹാഷിം അബ്ബാസ് എന്ന വിദേശ അറബിയാണ് അഹമ്മദ് സുറിയായി എത്തുന്നത്.
സലി മൊയ്‌ദീൻ, മധീഷ് എന്നിവരാണ് ഛായഗ്രഹകര്‍. എഡിറ്റര്‍ സുഭാഷ്,സുഹൈല്‍ സുല്‍ത്താൻ, പുലികൊട്ടില്‍ ഹൈദരാലി, മൊയ്‌ൻകുട്ടി വൈദ്യര്‍ ശ്രീജിത്ത് ചാപ്പയില്‍,എന്നിവരുടെ വരികള്‍ക്ക് സജിത്ത് ശങ്കര്‍, കെ വി അബൂട്ടി,അഷ്‌റഫ്‌ മഞ്ചേരി,അനീഷ് പൂന്തോടൻ എന്നിവരാണ് ഈണം പകര്‍ന്നിരിക്കുന്നത് . പി ജയചന്ദ്രൻ, തീര്‍ത്ഥ സുരേഷ്,അനീഷ് പൂന്തോടൻ, അര്‍ജുൻ വി അക്ഷയ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഓര്‍ക്കസ്ട്രഷൻ- കമറുദ്ദീൻ കീച്ചേരി, അനഘ മോഹൻ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ കിച്ചി പൂജപ്പുര, അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു വത്സൻ, ആര്‍ട്ട്‌ ഡയറക്ടര്‍ ശ്രീകുമാര്‍, പി ആര്‍ ഓ സുനിത സുനില്‍, കോസ്റ്റും ശ്രീജിത്ത്‌, മേക്കപ്പ് രാകേഷ്, ആക്ഷൻ അഷ്‌റഫ്‌ ഗുരുക്കള്‍, റെക്കോര്‍ഡഡ് പ്രെസ്റ്റീജ് ഓഡിയോ ലാബ്, മിക്സ്‌ & മാസ്റ്ററിങ് സജി ചേതന (തൃശൂര്‍) എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.