കാസര്‍ഗോഡ് വ്യാജ ലൈസൻസ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശി ഉസ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍ഗോഡ് ആര്‍ ടി ഓ, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് ഉസ്മാനെ അറസ്റ്റ് ചെയ്തത്. വ്യാജലൈസൻസ് നിര്‍മ്മിക്കാൻ ഒത്താശ ചെയ്ത ഡ്രൈവിംഗ് സ്കൂള്‍ ഉടമ ശ്രീജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച തൃക്കരിപ്പൂര്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ പ്രതിയായ ഉസ്മാൻ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ പിന്നീട് ലൈസൻസ് വാട്സ്‌ആപ്പ് വഴി അയച്ചു നല്‍കുകയായിരുന്നു. എന്നാല്‍ ഇയാള്‍ അയച്ച ലൈസൻസ് നമ്ബര്‍ പരിശോധിച്ചപ്പോള്‍ തിരുവനന്തപുരം സ്വദേശിനിയുടെ പേരിലുള്ള ലൈസൻസ് ആണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജലൈസൻസ് ആണെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ചന്തേര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞങ്ങാട് സബ് ആര്‍.ടി.ഓ യുടെ പരിധിയിലുള്ള ഡ്രൈവിംഗ് സ്കൂള്‍ ഉടമയുടെ ഒത്താശയോടെയാണ് പ്രതി ലൈസൻസ് കരസ്ഥമാക്കിയത് എന്ന് കണ്ടെത്തിയത്. ഇത്തരത്തില്‍ വ്യാജ ലൈസൻസ് നിര്‍മിക്കുകയും ഉപയോഗിക്കുന്നവര്‍ക്കും എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ,വാഹനം ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ അവരുടെ ഒറിജിനല്‍ ലൈസൻസ് കൈവശം സൂക്ഷിക്കുകയോ അല്ലെങ്കില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ എം. പരിവാഹൻ ഡിജിലോക്കര്‍ പോലുള്ള അംഗീകൃത ആപ്പുകളില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുകയോ ചെയ്യണമെന്ന് കാസര്‍ഗോഡ് എൻഫോഴ്സ്മെന്റ് ആര്‍.ടി.ഒ എ. സി.ഷീബ അറിയിച്ചു.