സംരക്ഷണമില്ല; തീര്‍ഥങ്കര തടാകം നാശത്തിെന്റ വക്കില്‍
നീലേശ്വരം: നിറയെയുള്ള പായലുകള്‍ക്കിടയില്‍ നടുഭാഗത്ത് താമരവിരിഞ്ഞ് കാണാൻ ഭംഗിയെങ്കിലും സംരക്ഷണമില്ലാതെ നാശത്തിെന്റ വക്കിലാണ് ഈ തടാകം.
ജില്ലയിലെ ഏറ്റവും വലിയ ജല സ്രോതസ്സായ പടന്നക്കാട് തീര്‍ഥങ്കര തടാകമാണ് സംരക്ഷിക്കാൻ ആളില്ലാതെ നശിക്കുന്നത്.
തടാകത്തിെന്റ നാലു ഭാഗവും മണ്ണിടിഞ്ഞ് തടാകത്തിൻ വീഴുകയാണ്. പൗരാണികമായ കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രവുമായും നീലേശ്വരം രാജവംശവുമായും അഭേദ്യമായ ബന്ധമുള്ളതാണ് ഈ തടാകം. പത്ത് ഏക്കറിലധികം വ്യാപിച്ച് കിടക്കുന്നത് കൊണ്ട് തന്നെ ടൂറിസത്തിന് നല്ല സാധ്യതയുമുണ്ട് പടന്നക്കാട്.
കാര്‍ഷിക കോളജിെന്റ ഉടമസ്ഥതയിലുള്ള തടാകത്തിെന്റ നവീകരണത്തിനായി ഇവരും ശ്രദ്ധ ചെലുത്തുന്നില്ല. നീലേശ്വരം-കാഞ്ഞങ്ങാട് നഗരസഭകളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് തടാകം ഉപയോഗപ്പെടുത്താവുന്നതാണ്.
നീലേശ്വരം രാജവംശ കാലത്ത് ഭസ്മക്കുളമായി ഉപയോഗിച്ചിരുന്ന തീര്‍ഥങ്കര തടാകം താമരക്കുളം എന്ന പേരിലും അറിയപ്പെടാറുണ്ട്. അടിഭാഗം നിറയെ ചളിയും കൂടാതെ ആഫ്രിക്കൻ പായലുകള്‍ വെള്ളത്തിെന്റ മുകളില്‍ കെട്ടിക്കിടക്കുന്നതുമൂലം തടാകത്തിെന്റ ദൃശ്യഭംഗി തന്നെ നഷ്ടപ്പെടുകയാണ്.
വേനലിലും വറ്റാത്ത ഈ ജല തടാകം സംരക്ഷിച്ചാല്‍ പ്ര ദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും. ഇപ്പോള്‍ തടാകത്തിലെ ആഫ്രിക്കൻ പായലുകള്‍ക്കിടയില്‍നിന്ന് താമരകള്‍ വിരിഞ്ഞ് മനോഹരമായ ദൃശ്യവിരുന്നാണ് ഒരുക്കിയിരിക്കുന്നത്.
ഒരു കാലത്ത് ഈ പ്രദേശത്തിെന്റയാകെ നീന്തല്‍ പരിശീലന കേന്ദ്രം കൂടിയായിരുന്നു തടാകം. ജൈവ വൈവിധ്യം കൊണ്ട് സമ്ബന്നമായ തീര്‍ഥക്കുളത്തിെന്റ സംരക്ഷണത്തെക്കുറിച്ചും തടാകത്തിെന്റ വിനോദ സഞ്ചാര സാധ്യതകളെക്കുറിച്ചും പടന്നക്കാട് കാര്‍ഷിക കോളജ് അധികൃതര്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
വിവിധ വര്‍ണത്തിലും വലുപ്പത്തിലുമുള്ള പൂമ്ബാറ്റകളും വിവിധ കാലാവസ്ഥയില്‍ എത്തിച്ചേരുന്നതിന് പുറമെ ദേശാടന പക്ഷികളും തടാകത്തിെന്റ ആകര്‍ഷണീയതക്ക് മാറ്റുകൂട്ടുന്നവയാണ്.