സ്വര്‍ണവില വീണ്ടും ഉയരുന്നു; പവന് 44,560 രൂപ
കൊച്ചി: ഇസ്രയേല്‍-ഹമാസ് യുദ്ധ സാഹചര്യത്തില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നു. വ്യാഴാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,570 രൂപയും പവന് 44,560 രൂപയുമായി.
യുദ്ധസാഹചര്യത്തില്‍ അന്താരാഷ്ട്ര സ്വര്‍ണവില 1,950 ഡോളറിന് മുകളിലേക്കാണ് ഉയര്‍ന്നത്. 1931 ഡോളര്‍ വരെ പോയിരുന്ന സ്വര്‍ണവില കഴിഞ്ഞ രണ്ട് ദിവസമായി ചെറിയതോതില്‍ താഴ്ന്ന് 1910 ഡോളറിലേക്ക് എത്തിയതിനു ശേഷം വീണ്ടും 1940 ഡോളറില്‍ മുകളിലേക്ക് എത്തുകയാണ് ഉണ്ടായത്.
ബുധനാഴ്ച ഏഷ്യന്‍ സെഷനില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,940 ഡോളര്‍ ഉയര്‍ന്ന് വ്യാപാരം തുടരുകയായിരുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള വര്‍ധിച്ചുവരുന്ന ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ പരമ്ബരാഗത സുരക്ഷിത സ്വത്തായി സ്വര്‍ണത്തിന്റെ ഉയര്‍ന്ന ഡിമാന്‍ഡിന് കാരണമാകുന്നുണ്ട്.
മൂന്നാം പാദത്തില്‍, ചൈനയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം പ്രതീക്ഷിച്ചതിലും ഉയരത്തിലായതും സ്വര്‍ണത്തെ തുണച്ചു. ഒരു ശതമാനം വളര്ച്ച് പ്രതീക്ഷിച്ചിടത്ത് 1.3 ശതമാനം വളര്‍ച്ചയാണ് നേടിയത്. ഇതേ പാദത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് 4.9 ശതമാനം വര്‍ധനവ് വെളിപ്പെടുത്തി പ്രതീക്ഷിച്ച 4.4 ശതമാനം മറികടക്കുകയും ചെയ്തു.
വ്യാവസായിക ഉത്പാദനം 0.0 ശതമാനം പ്രതീക്ഷിച്ച സ്തംഭനാവസ്ഥയ്ക്ക് വിരുദ്ധമായി 0.3 ശതമാനം മെച്ചപ്പെട്ടതായി യുഎസ് ഫെഡറല്‍ റിസര്‍വ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധവും അന്താരാഷ്ട്ര സാഹചര്യങ്ങളും പരിഗണിക്കുമ്ബോള്‍ ഇനിയും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് പ്രവചനങ്ങള്‍.