ഹൃദയാഘാതം; ബഹ്റൈൻ പ്രവാസി നാട്ടില്‍ നിര്യാതനായി
മനാമ: ബഹ്റൈൻ പ്രവാസി ഹൃദയാഘാതത്തെതുടര്‍ന്ന് നാട്ടില്‍ നിര്യാതനായി. തലശ്ശേരി ചെറുവാഞ്ചേരി സ്വദേശി മാട്ടുമ്മല്‍ മനോജാണ് (47)മരിച്ചത്.
24 വര്‍ഷമായി ബഹ്റൈനില്‍ ജോലിചെയ്യുകയാണ്. മനാമയില്‍ സ്വര്‍ണ്ണപ്പണി ചെയ്യുകയായിരുന്ന മനോജ് അവധിക്ക് നാട്ടില്‍ പോയതായിരുന്നു.സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.
ഭാര്യ: സുമിത. മകള്‍: ശ്രീ ലക്ഷ്മി സംസാ ബഹ്റൈൻ, വിശ്വകലാ സാംസ്കാരിക വേദി എന്നിവയുടെ പ്രവര്ത്തകൻ ആയിരുന്നു.