ഒറ്റയടിക്ക് ആറര കോടി രൂപ ബാങ്കില്‍ നിന്ന് പിൻവലിച്ച്‌ കോടീശ്വരൻ; എണ്ണിയെണ്ണി കൈ കുഴഞ്ഞ് ജീവനക്കാര്‍

ഓരോ ദിവസവും വ്യത്യസ്തമായ പല വാര്‍ത്തകളും നമ്മെ തേടിയെത്താറുണ്ട്. പലപ്പോഴും നമുക്ക് അവിശ്വസനീയമെന്ന് തോന്നുന്ന, അല്ലെങ്കില്‍ നമ്മളില്‍ അത്രമാത്രം അത്ഭുതമോ ആകാംക്ഷയോ നിറയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പലപ്പോഴും ഇക്കൂട്ടത്തില്‍ നിന്ന് ഏറെയും ശ്രദ്ധ പിടിച്ചുപറ്റാറ്.

ഇപ്പോഴിതാ ഇത്തരത്തിലൊരു വാര്‍ത്ത വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. വാര്‍ത്തയ്ക്ക് ആധാരമായ സംഭവം നടക്കുന്നത് കൊവിഡ് കാലത്താണ്. ഏകദേശം രണ്ട് വര്‍ഷം മുമ്ബ്. അതും ചൈനയിലെ ഷാങ്ഹായ് എന്ന സ്ഥലത്ത്. എന്നാല്‍ സംഭവം വാര്‍ത്താശ്രദ്ധ ഇത്ര വ്യാപകമായി നേടുന്നത് ഇപ്പോഴാണെന്ന് പറയാം.

കൊവിഡ് കാലത്ത് നിയന്ത്രണങ്ങളെല്ലാം നിലനില്‍ക്കുന്ന സമയം. മാസ്ക് ധരിക്കലാണല്ലോ ഏറ്റവും നിര്‍ബന്ധമായി ഉണ്ടായിരുന്നത്. എന്നാല്‍ ഒരു കോടീശ്വരൻ- അദ്ദേഹത്തിന്‍റെ പേര് ‘സണ്‍വെയര്‍’ എന്നാണ്. ഇത് യഥാര്‍ത്ഥ പേരല്ല. സോഷ്യല്‍ മീഡിയയിലെ ഇദ്ദേഹത്തിന്‍റെ പേരാണ്. ഇദ്ദേഹം ബാങ്കില്‍ ഒരാവശ്യത്തിന് പോയി.

മാസ്ക് ധരിക്കാത്തതിനാല്‍ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയും മാസ്ക് ധരിച്ച്‌ വരാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ജീവനക്കാരുമായി വഴക്കുണ്ടായ സണ്‍വെയര്‍ ഉടൻ തന്നെ

അക്കൗണ്ടിലുണ്ടായിരുന്ന മുഴുവൻ പണവും പിൻവലിച്ചു. ഒരു ദിവസം കൊണ്ട് എത്ര പണം പിൻവലിക്കാമോ അത്രയും പണം.

നോട്ടിന്‍റെ കെട്ടുകള്‍ ബാങ്കിലെ മേശപ്പുറത്ത് കുമിഞ്ഞു. എല്ലാം കൈ കൊണ്ട് എണ്ണി തിട്ടപ്പെടുത്തി തരാൻ സണ്‍‍വെയര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. മണിക്കൂറുകളോളം ഇരുന്ന് ജീവനക്കാര്‍ ഇദ്ദേഹത്തിന്‍റെ പണം കൈ കൊണ്ട് എണ്ണി.

ആറര കോടി രൂപയുണ്ടായിരുന്നുവത്രേ അതില്‍. അത്രയും പണമാണ് ബാങ്ക് ജീവനക്കാര്‍ക്ക് കൈ കൊണ്ട് എണ്ണേണ്ടി വന്നത്. താനിത് ചെയ്തുവെന്ന് സണ്‍‍വെയര്‍ തന്നെയാണത്രേ സോഷ്യല്‍ മീഡിയയിലൂടെ പ ങ്കുവച്ചത്. തുടര്‍ന്ന് ബാങ്ക് ഈ സംഭവത്തോട് പ്രതികരിച്ചു.

മാസ്ക് ധരിക്കാനാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതിന് കൂട്ടാക്കിയില്ല, കൊവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചതാണ് തങ്ങള്‍ ചോദ്യം ചെയ്തത് എന്നെല്ലാമാണ് ബാങ്ക് അറിയിച്ചത്. ഇതിന്‍റെ വൈരാഗ്യമെന്ന നിലയിലാണ് ഇദ്ദേഹം ആറര കോടി രൂപ

കൈ കൊണ്ട് എണ്ണിച്ചത്. എന്തായാലും കോടീശ്വരന്‍റെ വിചിത്രമായ പെരുമാറ്റം വാര്‍ത്തകളില്‍ കാര്യമായിത്തന്നെ ഇടം നേടിയിരിക്കുകയാണ്