കളമശ്ശേരി സ്ഫോടനം; അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തം
ബംഗളൂരു: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശങ്ങളില്‍ കര്‍ണാടക നിരീക്ഷണം ശക്തമാക്കി.
ജാഗ്രതപാലിക്കാൻ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
ദസറയോടനുബന്ധിച്ച് മൈസൂരു, മംഗളൂരു, മടിക്കേരി എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക പരിശോധനയും നിരീക്ഷണവും ശക്തിപ്പെടുത്തും. കഴിഞ്ഞ ദിവസം കേരളവുമായി അതിര്‍ത്തിപങ്കിടുന്ന ചെക്പോസ്റ്റുകളിലെത്തിയ വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് ശേഷമാണ് കടത്തിവിട്ടത്.