ദോഹ: ആരാവും കഴിഞ്ഞ സീസണിലെ വൻകരയുടെ ഫുട്ബാള്‍ താരം. ലോകകപ്പിനും വമ്പ്റ്റ ക്ലബ് ഫുട്ബാള്‍ സീസണിനും സാക്ഷിയായ 2022ലെ ഏറ്റവും മികച്ച ഏഷ്യൻ താരത്തെ ചൊവ്വാഴ്ച ദോഹയില്‍ പ്രഖ്യാപിക്കും.
ചൊവ്വാഴ്ച രാത്രിയില്‍ ഖത്തര്‍ സമയം എട്ടുമണി (ഇന്ത്യൻ സമയം 10.30ന്) ചടങ്ങുകള്‍ക്ക് തുടക്കമാകും. പ്ലെയര്‍ ഓഫ് ദി ഇയര്‍, എ.എഫ്.സി വുമണ്‍സ് പ്ലെയര്‍ ഓഫ് ദി ഇയര്‍ എന്നിവര്‍ക്കു പുറമെ, എ.എഫ്.സി ഏഷ്യൻ ഇൻറര്‍നാഷനല്‍ പ്ലെയര്‍, മികച്ച കോച്ച്, യുവതാരം, മികച്ച അസോസിയേഷൻ, മികച്ച റഫറി തുടങ്ങിയ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും.
പുരുഷ വിഭാഗത്തില്‍ മികച്ച താരങ്ങളുടെ അന്തിമ പട്ടികയില്‍ ആസ്ട്രേലിയയുടെ മെല്‍ബണ്‍ സിറ്റി താരം മാത്യൂ ലെകി, ഖത്തറില്‍ അല്‍ ദുഹൈല്‍ എഫ്.സി താരം അല്‍ മുഈസ് അലി, സൗദിയുടെ അല്‍ ഹിലാല്‍ താരം സാലിം അല്‍ ദൗസരി എന്നിവരാണ് ഇടം പിടിച്ചത്. വനിതകളുടെ പട്ടികയില്‍ ചെല്‍സിക്ക് കളിക്കുന്ന ആസ്ട്രേലിയൻ താരം സാമന്ത കേര്‍, ഗ്വാങ്ചുവിന്റെ 8ചൈനീസ് താരം ഴാങ് ലിന്യാൻ, ബയേണ്‍ മ്യൂണികിന്റെ ജപ്പാൻ താരം സാകി കുമഗായ് എന്നിവരുമുണ്ട്.
ഓര്‍ത്തഡോക്സ് സാംസ്കാരിക കേന്ദ്രം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു; ഇസ്രായേലിനെ സങ്കീര്‍ത്തനം 34:18 ഓര്‍മിപ്പിച്ച് സഭ
ജറൂസലം: ഓര്‍ത്തഡോക്സ് സഭ ജറൂസലം പാത്രിയാര്‍ക്കീസിന് കീഴില്‍ ഗസ്സ സിറ്റിയിലെ സാംസ്കാരിക കേന്ദ്രം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു.
അക്രമണത്തെ സഭ അപലപിച്ചു. സാംസ്കാരിക കേന്ദ്രം തകര്‍ത്തത് ന്യായീകരിക്കാനാവാത്ത കുറ്റകൃത്യമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
സങ്കീര്‍ത്തനം 34ാം അധ്യായത്തിലെ 18ാം വചനം ഇസ്രായേലിനെ ഓര്‍മിപ്പിച്ചാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്. ‘പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും നാം ‘ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥൻ; മനസ്സു തകര്‍ന്നവരെ അവൻ രക്ഷിക്കുന്നു..’ എന്ന സങ്കീര്‍ത്തനത്തിലെ 34:18 വചനത്തിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ഗസ്സയിലെ ദുരിതങ്ങള്‍ വേഗത്തില്‍ അവസാനിക്കാനും സമാധാനത്തിനും നീതിക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു” -പാത്രിയര്‍ക്കീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഗസ്സയിലെ തെല്‍ അല്‍ ഹവ പരിസരത്തുള്ള ഓര്‍ത്തഡോക്സ് കള്‍ച്ചറല്‍ സെന്ററിന് നേരെയാണ് ഇസ്രായേല്‍ സൈന്യം ബോംബാക്രമണം നടത്തിയത്. “ഉപരോധംകൊണ്ടുവീര്‍പ്പുമുട്ടുന്ന ഗസ്സയിലെ അഭയകേന്ദ്രങ്ങളും പൊതുകെട്ടിടങ്ങളും സേവന കേന്ദ്രങ്ങളും നശിപ്പിക്കാനുള്ള ഇസ്രായേലിന്റെ അന്യായതീരുമാനത്തിന്റെ തെളിവാണ് ഈ ആക്രമണം. റെസിഡൻഷ്യല്‍ ഏരിയകളെ ലക്ഷ്യമാക്കിയുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തിന് ഇരയായവര്‍ക്ക് സുരക്ഷിത താവളങ്ങളായിരുന്നു ഇവ” -സഭ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഗസ്സയിലെ മസ്ജിദുകളും ചര്‍ച്ചുകളും ഉള്‍പ്പെടെ 19 ആരാധനാലയങ്ങള്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്തതില്‍ പാത്രിയാര്‍ക്കീസ് ആശങ്ക രേഖപ്പെടുത്തി. ‘സാധാരണക്കാര്‍ക്കെതിരെ -പ്രത്യേകിച്ച് കുട്ടികള്‍ക്കെതിരെ- നടക്കുന്ന ആക്രമണങ്ങള്‍, പൊതുവായ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കല്‍ എന്നിവ യുക്തിസഹമോ മാനുഷികമോ ആയി ന്യായീകരിക്കാനാവില്ല. ഏറ്റവും അടിസ്ഥാനപരമായ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് പോലും വിരുദ്ധമാണത്. ഗസ്സ മുനമ്ബില്‍ ഉടനടി വെടിനിര്‍ത്തണമെന്ന് ശക്തമായി ആവശ്യപ്പെടുകയാണ്. ഈ ലക്ഷ്യം
നിറവേറ്റാൻ അന്താരാഷ്ട്ര തലത്തിലുള്ള ശ്രമം എത്രയും വേഗം തുടരുമെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുക്കുന്നു’ -സഭ വ്യക്തമാക്കി.
നേരത്തെ ഗസ്സയില്‍ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗസ്സയുടെ സമീപ നഗരമായ അല്‍ സെയ്തൂനിലെ സെന്‍റ് പോര്‍ഫിറസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രമണം നടത്തിയത്. കൂട്ടക്കൊലയെയും അക്രമത്തെയും ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് ശക്തമായി അപലപിച്ചിരുന്നു.
വ്യോമാക്രമണത്തില്‍ വഴിയാധാരമായവര്‍ക്ക് അഭയം നല്‍കുന്ന ചര്‍ച്ചുകളെയും ആശുപത്രികളെയും ഇസ്രായേല്‍ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്നും വീടുകള്‍ നഷ്ടപ്പെട്ട നിരപരാധികളായ കുട്ടികളും സ്ത്രീകളും അടക്കമുള്ള പൗരന്മാര്‍ക്ക് അഭയം നല്‍കിയ സ്ഥാപനങ്ങളാണ് ഇസ്രായേല്‍
ആക്രമിക്കുന്നതെന്നും സഭ പ്രസ്താവനയില്‍ പറഞ്ഞു.