അശ്വരൂഢ സേന റോഡ് ഷോയും, എൻ.സി.സി വിമാനം ഫ്ലൈ പാസ്റ്റ് നടത്തി
തിരുവനന്തപുരം: കേരളീയം 2023 മഹോത്സവത്തിന്റെ ഭാഗമായി കേരള ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന്റെ നേതൃത്ത്വത്തിലുളള കേരള റി മൗണ്ട് ആന്റ് വെറ്റിനറി സ്ക്വാഡൻ മണ്ണുത്തിയിലെ അശ്വരൂഢ സേന കവടിയാര്‍ മുതല്‍ മാനവീയം വീഥി വരെ റോഡ് ഷോ നടത്തി.
എം.എല്‍ എ. കടകം പളളി സുരേന്ദ്രൻ കേഡറ്റുകളുടെ അശ്വരൂഢ റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തു.
ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍, ഗ്രൂപ്പ് കമാൻഡര്‍ തിരുവനന്തപുരം, സാസ്കാരിക വകുപ്പ് സെക്രട്ടറി മായ , ഗ്രൂപ്പ് ക്യാപ്റ്റൻ എ.ജി. ശ്രീനിവാസൻ, കമാൻഡിംഗ് ഓഫിസര്‍ എയര്‍ സ്ക്വാഡൻ എൻ.സി.സി, ആര്‍ ആൻഡ് വി സ്ക്വാഡൻ എൻ.സി.സി കമാൻഡിംഗ് ഓഫിസര്‍, കേണല്‍ തോമസ് കെ തോമസ്, പ്രമോദ് പയ്യന്നൂര്‍, വിനോദ് വൈശാഖി, കേഡറ്റുകള്‍ സേനാംഗങ്ങള്‍ എന്നിവര്‍ റോഡ് ഷോ യില്‍ പങ്കെടുത്തു.
റോഡ് ഷോ മാനവീയം വീഥിയില്‍ സമാപിച്ചു. എൻ.സി.സി. യുടെ അശ്വാരൂഢങ്ങള്‍ കേരളീയ ഉത്സവത്തിന് വിളംബരമായി കേരളീയത്തിന്റെ പതാകയുമായാണ് റോഡ് ഷോ നടത്തിയത്.
ഇതോടനുബന്ധിച്ച് കേരളീയത്തിന്റെ വിളംബരം അറിയിച്ച് ഗ്രൂപ്പ് ക്യാപ്റ്റൻ എ.ജി. ശ്രീനിവാസൻ, കമാൻഡിംഗ് ഓഫിസര്‍ എയര്‍
സ്ക്വാഡൻ എൻ.സി.സിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഉയര്‍ന്ന് കവടിയാര്‍ സാല്‍വേഷൻ ആര്‍മി ഗ്രൗണ്ട് ചുറ്റി പുത്തരികണ്ടം മൈതാനം കറങ്ങി എൻ.സി. സി. യുടെ വിമാനത്തില്‍ ഫ്ളൈ പാസ്റ്റ് നടത്തി. നാളെ വൈകീട്ട് അഞ്ചിന് മന്ത്രി ഡോ. ആര്‍. ബിന്ദു സാല്‍വേഷൻ ആര്‍മി ഗ്രൗണ്ടില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് അശ്വരൂഢ ഭ്യാസ പ്രകടനം ഉത്ഘാടനം ചെയ്യും.